29 November Tuesday

എക്‌സൈസ് ഓണം സ്പെഷ്യല്‍ ഡ്രൈവ്‌: 638 കേസുകള്‍

വെബ് ഡെസ്‌ക്‌Updated: Wednesday Sep 21, 2022
മലപ്പുറം
എക്സൈസ് വകുപ്പിന്റെ ഓണം സ്പെഷ്യൽ ഡ്രൈവിൽ ജില്ലയിൽ 1114 റെയ്ഡുകളിലായി 638 കേസുകൾ  രജിസ്റ്റർചെയ്തു. ഓണത്തോടനുബന്ധിച്ച്  ആഗസ്‌ത്‌ അഞ്ചുമുതൽ സെപ്തംബർ 12 വരെ നടത്തിയ റെയ്ഡുകളിൽ 161 അബ്കാരി കേസുകളിൽ 141 അറസ്റ്റുകൾ രേഖപ്പെടുത്തി. 660.44 ലിറ്റർ മദ്യവും 1299 ലിറ്റർ വാഷും 12.5 ലിറ്റർ ചാരായവും പിടിച്ചെടുത്തു. റെയ്ഡിൽ 56 എൻഡിപിഎസ് കേസുകളിലായി 59 പ്രതികളെ അറസ്റ്റ് ചെയ്തു. 156.042 കിലോ ഗ്രാം കഞ്ചാവും അഞ്ച് കഞ്ചാവ് ചെടികളും പിടിച്ചെടുത്തു. 212.858 ഗ്രാം എംഡിഎംഎ യും 21.100 ഗ്രാം ഹാഷിഷ് ഓയിലും 7.923 ഗ്രാം ബ്രൗൺ ഷുഗറും പിടിച്ചെടുത്തതായി ഡെപ്യൂട്ടി കമീഷണർ ജെ താജുദ്ദീൻകുട്ടി അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top