23 October Friday

താനൂരിൽ വള്ളങ്ങൾ തകർന്നു

വെബ് ഡെസ്‌ക്‌Updated: Monday Sep 21, 2020

താനൂർ ഹാർബറിൽ തകർന്ന വള്ളം ജെസിബി ഉപയോഗിച്ച് ഉയർത്തുന്നു

മലപ്പുറം
റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ച ഞായറാഴ്‌ച ജില്ലയിൽ മഴ മാറിനിന്നു. സമീപ ജില്ലകളിൽ മഴ കനത്തപ്പോൾ ജില്ലയിൽ പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരുന്നു. രാത്രിയുണ്ടായ ശക്തമായ കാറ്റിലും കടലാക്രമണത്തിലും താനൂർ ഹാർബറിൽ നങ്കൂരമിട്ട അഞ്ചോളം വള്ളങ്ങൾ തകർന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടം. മാലിയേക്കലകത്ത് അലി, ചെറിയകത്ത് ബഷീർ, പൗറകത്ത് അലി, ചെറുപുരക്കൽ അയ്യൂബ്, കാമ്പ്രത്ത് ഹുസൈൻ തുടങ്ങിയവരുടെ ഉടമസ്ഥതയിലുള്ള വള്ളങ്ങളാണ് തകർന്നത്. 
കാലാവസ്ഥ പ്രതികൂലമാണെന്ന അധികൃതരുടെ അറിയിപ്പിനെ തുടർന്ന് ഹാർബറിൽ നങ്കൂരമിട്ട വള്ളങ്ങളാണ് കരിങ്കൽ ഭിത്തിയിൽ ഇടിച്ചുതകർന്നത്. ശക്തമായ കാറ്റിൽ നങ്കൂരം പൊട്ടിയാണ് ഇവ ഇടിച്ചുതകർന്നത്. മത്സ്യബന്ധന ഉപകരണങ്ങൾക്കും നാശനഷ്ടം ഉണ്ടായിട്ടുണ്ട്. പിന്നീട് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ വലിയ ജെസിബി ഉപയോഗിച്ചാണ് വള്ളങ്ങൾ കരയിലേക്ക് വലിച്ചുകയറ്റിയത്. 
ഞായറാഴ്ച രാവിലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും പെരിന്തൽമണ്ണയിൽ  മരങ്ങൾ കടപുഴകി യാത്രക്കാരന് പരിക്കേറ്റു. ആനമങ്ങാട് എടത്തറ റോഡരികിലെ മരം വീണാണ് പാലക്കാട് ആലത്തൂർ സ്വദേശി എൽദോ ജോസിന് ഗുരുതര പരിക്കേറ്റത്‌. ഇയാളെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അങ്ങാടിപ്പുറം വില്ലേജിൽ കായക്കുണ്ടിൽ താമസിക്കുന്ന പണ്ടാരംതൊടി രത്നത്തി​ന്റെ വീടിനുമുകളിൽ തെങ്ങ് പൊട്ടിവീണ് വീട് ഭാഗികമായി തകർന്നു.
 
കൂടുതൽ മഴ പെരിന്തൽമണ്ണയിൽ
ജില്ലയിൽ കൂടുതൽ മഴ പെയ്‌തത്‌ പെരിന്തൽമണ്ണയിൽ. ശനിയാഴ്‌ച രാവിലെ എട്ടിനും ഞായറാഴ്‌ച രാവിലെ എട്ടിനുമിടയിൽ 97.2 മില്ലി മീറ്റർ മഴ ലഭിച്ചു‌. കുറവ്‌ മഞ്ചേരിയിലാണ്‌–- 39 മി.മീ. മറ്റ്‌ പ്രധാന കേന്ദ്രങ്ങളിലെ മഴയുടെ അളവ് മില്ലി മീറ്റിൽ‌–- കരിപ്പൂർ–- 88.4, അങ്ങാടിപ്പുറം–-‌ 73, പൊന്നാനി–- 58.6.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top