31 October Saturday

ചേരാക്കൊക്കൻ പരിക്കേറ്റ് വീണു

സ്വന്തം ലേഖകൻUpdated: Monday Sep 21, 2020

വല്ലപ്പുഴയില്‍ പരിക്കേറ്റുവീണ ചേരാക്കൊക്കന്‍

 
നിലമ്പൂർ
മലയോര മേഖലയിൽ വിരുന്നെത്തിയ ചേരാക്കൊക്കൻ പരിക്കേറ്റ് വീണു. നിലമ്പൂർ റെയിൽവേ സ്റ്റേഷന് സമീപം വല്ലപ്പുഴയിലാണ് കൊക്കിനെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. 
വർഷംതോറും ക്രമാതീതമായി എണ്ണം കുറയുന്നതിനാൽ ഐയുസിഎൻ പട്ടികയിൽ വംശനാശ ഭീഷണി നേരിടുന്ന വിഭാ​ഗത്തിൽ ഉൾപ്പെട്ട നീർപക്ഷിയാണ് ചേരാക്കൊക്കൻ. മുണ്ടി ഇനത്തിൽപ്പെട്ട പ്രാദേശിക ദേശാടനപക്ഷിയാണ് ഇവ. 
നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഏഷ്യൻ ഓപ്പൺ ബിൽസ്റ്റോർക്ക് എന്നറിയപ്പെടുന്ന കൊക്ക് നിലമ്പൂർ മേഖലയിലെത്തുന്നത്. പ്രജനനകാലത്ത് വെളുപ്പുകലർന്ന ചാരനിറത്തിലാണ് ഇവയെ കാണുന്നത്. 
തിരുന്നാവായയിലെ വയലോരങ്ങളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. വല്ലപ്പുഴയിൽ പരിക്കേറ്റുവീണ കൊക്കിനെ വിദ​ഗ്ധ ചികിത്സക്കായി വെറ്ററിനറി വിഭാ​ഗം ഡോക്ടർമാർ പരിശോധിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top