31 October Saturday

ഡിവൈഎഫ്ഐ പ്ലാസ്മ ദാന ക്യാമ്പ് ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Monday Sep 21, 2020

 

മലപ്പുറം
കോവിഡ് ചികിത്സക്കായി ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച പ്ലാസ്മ ദാന ക്യാമ്പ് നടത്തും. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ രാവിലെ ഒമ്പതുമുതൽ ഒന്നുവരെയാണ് ക്യാമ്പ്. കോവിഡ് നെഗറ്റീവായി 28 ദിവസത്തിനുശേഷം 18നും 50നും ഇടയിൽ പ്രായമുള്ള ആരോഗ്യമുള്ളവരുടെ രക്തത്തിൽനിന്നും വേർതിരിച്ചെടുക്കുന്ന പ്ലാസ്മയാണ് കോവിഡ് രോഗികൾക്ക് നൽകുന്നത്. കോവിഡിനെ ചെറുക്കാനും അവരുടെ രോഗ പ്രതിരോധ ശേഷി കൂട്ടാനും പ്ലാസ്മ സഹായിക്കുന്നതിനാലാണ് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്ലാസ്മ ദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top