26 October Monday

നിർത്തിയിട്ട ലോറികളിൽ മോഷണം

വെബ് ഡെസ്‌ക്‌Updated: Monday Sep 21, 2020
തിരൂർ
താഴെപാലത്ത് നിർത്തിയിട്ട ചരക്കുലോറികളിൽനിന്ന് മൂന്ന് ഐ ഫോണുകളും രേഖകളടങ്ങിയ ബാഗും  മോഷണംപോയതായി പരാതി. ഞായറാഴ്ച പുലർച്ചെയോടെയാണ് സംഭവം. ഗുജറാത്തിൽനിന്ന് തൃശൂരിലേക്കും തിരുവനന്തപുരം കൊച്ചുവേളിയിലേക്കും ഓയിൽ ബാരലുമായി പോവുകയായിരുന്ന കെഎൽ 16 ജെ 5346, കെഎൽ 17 ടി 6328 നമ്പറുകളിലുള്ള ചരക്കുലോറികളാണ് ശനിയാഴ്ച രാത്രി 12ഓടെ തിരൂർ താഴെപാലത്ത് നിർത്തിയിട്ടത്. ഭക്ഷണം കഴിച്ചതിനുശേഷം ലോറിയിൽ ഉറങ്ങുകയായിരുന്ന കൊല്ലം കടക്കൽ സ്വദേശികളായ ദിപിൻ, സുകു, ഷാജഹാൻ, ശ്രീലാൽ എന്നിവരുടെ ഫോണുകളും ലൈസൻസ്, ആധാർ കാർഡ്, പാൻ കാർഡ് ഉൾപ്പെടുന്ന ബാഗും  മോഷ്ടിക്കപ്പെട്ടതായാണ് പരാതി. സംഭവത്തിൽ തിരൂർ പാെലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top