15 October Tuesday
മലപ്പുറം –-തിരുവനന്തപുരം സൂപ്പർ ഡീലക്സ്‌

ഓർഡറെത്തി, ഓടിത്തുടങ്ങാം

സ്വന്തം ലേഖികUpdated: Saturday Sep 21, 2019
 
മലപ്പുറം
മലപ്പുറത്തുനിന്ന്‌ തിരുവനന്തപുരത്തേക്ക് കെഎസ്ആർടിസിയുടെ സൂപ്പർ ഡീലക്സ് എയർ ബസ് സർവീസ് ആരംഭിക്കാൻ അനുമതിയായി. വ്യാഴാഴ്‌ചയാണ്‌  സർവീസ്‌ ആരംഭിക്കാനുള്ള  ഉത്തരവ്‌ നൽകിയത്‌. ഡിപ്പോയിൽ ബസ്‌ എത്തുന്ന മുറയ്‌ക്ക്‌ സർവീസ്‌ ആരംഭിക്കുമെന്ന്‌ അധികൃതർ അറിയിച്ചു. യാത്രാനിരക്ക്‌ നിശ്‌ചയിച്ചിട്ടില്ല.
 കഴിഞ്ഞ ജൂണിലാണ്‌ മലപ്പുറം –-തിരുവനന്തപുരം സൂപ്പർ ഡീലക്സ്‌ എയർബസ്‌ സർവീസ്‌ എന്ന നിർദേശം കോഴിക്കോട്‌ സോണൽ ഓഫീസ്‌ നൽകിയത്‌. 
ഒരു ഷെഡ്യൂളിൽ രണ്ട് ബസുകളാണ്‌ മലപ്പുറം ഡിപ്പോക്ക്‌ ലഭിക്കുക. മലപ്പുറത്തുനിന്ന്‌ രാത്രി 10.30നാണ്‌ സർവീസ്‌. രാവിലെ 6.35ന്‌ തിരുവനന്തപുരത്ത്‌ എത്തും. തിരുവനന്തപുരത്തുനിന്ന്‌ രാത്രി 11ന്‌ യാത്രതിരിക്കുന്ന ബസ്‌ രാവിലെ 7.35ന്‌  മലപ്പുറത്തെത്തും. 
  നിലവിൽ മലപ്പുറത്തുനിന്ന്‌ തിരുവനന്തപുരത്തേക്ക്‌ സൂപ്പർഫാസ്റ്റ്‌ ബസുകൾ സർവീസ്‌ നടത്തുന്നുണ്ട്‌. പുലർച്ചെ 5.15, രാവിലെ 7.40, പകൽ 1.10, വൈകിട്ട്‌ 5.20, രാത്രി 8.40 എന്നീ സമയങ്ങളിലാണ്‌ സർവീസുകൾ. എന്നാൽ  8.40ന്‌ ശേഷം  മലപ്പുറത്തുനിന്ന്‌  ഈ ഭാഗത്തേക്ക്‌ സർവീസുകൾ ഒന്നുമില്ല. 
യാത്രക്കാർ വാഹനങ്ങൾ വിളിച്ച്‌ ചങ്കുവെട്ടി, തിരൂർ എന്നിവിടങ്ങളിൽ  പോയി യാത്ര തുടരേണ്ട സാഹചര്യമാണുള്ളത്‌. സൂപ്പർ ഡീലക്സ്‌ എയർ ബസ്‌ എത്തുന്നതോടെ  ഈ ഭാഗത്തേക്കുള്ള യാത്രാ പ്രശ്‌നത്തിന്‌ ആശ്വാസമാവും.
സൂപ്പർ ഡീലക്സ്‌ സമയക്രമം
മലപ്പുറം–-തിരുവനന്തപുരം 
(രാത്രി 10.30–-6.35)
മലപ്പുറം 10.30
തൃശൂർ 12.15 
എറണാകുളം 2.00  
ആലപ്പുഴ 3.20
കൊല്ലം 5.05
തിരുവനന്തപുരം 6.30
തിരുവനന്തപുരം – മലപ്പുറം  
(രാത്രി 11 –- 7.10)  
തിരുവനന്തപുരം  11
കൊല്ലം 12.20 
ആലപ്പുഴ 2.05 
എറണാകുളം 3.25 
തൃശൂർ 5.15 
മലപ്പുറം 7.10
പ്രധാന വാർത്തകൾ
 Top