24 October Thursday

ആൾക്കൂട്ട ആക്രമണം: മൂന്നുപേർ റിമാൻഡിൽ

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2019
കൊണ്ടോട്ടി
ഓമാനൂരിലെ ആൾക്കൂട്ട ആക്രമണ കേസിൽ അറസ്‌റ്റിലായ മൂന്നുപേർ റിമാൻഡിൽ. 
പള്ളിയാളി കൊത്രമുച്ചി വടക്കേതൊടി ഉമ്മർ (46), പള്ളിപ്പുറായ മുന്നംപിലാക്കൽ വി കെ സിദ്ധീഖ് (50), തടപറമ്പ് പള്ളിയാളി പി മുഹമ്മദ് റഫീഖ് (32) എന്നിവരെയാണ്‌ മലപ്പുറം ജുഡീഷ്യൽ ഫസ്‌റ്റ്‌ക്ലാസ്‌ മജിസ്‌ട്രേട്ട് കോടതി റിമാൻഡ്‌ചെയ്‌തത്‌. സ്‌കൂൾ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയെന്ന നുണക്കഥയുമായി ബന്ധപ്പെട്ടായിരുന്നു ഓമാനൂർ ചെത്തുപാലത്ത്‌ ആൾക്കൂട്ട ആക്രമണം. സംഭവത്തിൽ നാൽപ്പതുപേർക്കെതിരെയാണ്‌ പൊലീസ്‌ വധശ്രമത്തിന്‌ കേസെടുത്തത്‌. 
മലപ്പുറം ഡിവൈഎസ്‌പി പി വി ഷംസിന്റ നേതൃത്വത്തിലാണ്‌ അന്വേഷണം.
പ്രധാന വാർത്തകൾ
 Top