22 November Friday

നെന്മിനി മലയിൽ വിള്ളൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2019

നെന്മിനി മലയില്‍ ഭൂമിയുടെ ഒരുഭാഗം താഴ്ന്ന നിലയില്‍

 

മേലാറ്റൂർ
നെന്മിനി മലയിലെ യങ് ഇന്ത്യാ എസ്റ്റേറ്റിലെ ചേരിയിൽ റബര്‍ തോട്ടത്തിൽ ഭൂമിക്ക്‌ വിള്ളൽ.  75 മീറ്റര്‍ നീളത്തിൽ 20 സെന്റീമീറ്റർ വ്യാപ്‌തിയിലാണ്‌ വിള്ളൽ.
ചിലയിടങ്ങളില്‍ അഞ്ചടിയോളം ഭൂമി താഴുകയും  പാറകള്‍ക്ക് ഇളക്കവും സംഭവിച്ചിട്ടുമുണ്ട്‌. ജിയോളജി വകുപ്പിനോട് പഠനത്തിന്‌ ശുപാർശചെയ്‌തതായി  നെന്മിനി വില്ലേജ് ഓഫീസർ എം കെ സുരേഷ്‌ പറഞ്ഞു. മലയുടെ താഴ്‌വാരത്ത് കീഴാറ്റൂരില്‍ 1500–-ഓളം കുടുംബങ്ങൾ താമസിക്കുന്നു. 
മലയിൽ കഴിഞ്ഞയാഴ്‌ച നാലിടത്ത്‌ ഉരുൾപൊട്ടലുണ്ടായി.
പ്രധാന വാർത്തകൾ
 Top