21 September Saturday

തോൽക്കില്ല പാതാർ

എം സനോജ്‌Updated: Wednesday Aug 21, 2019

ജീവിത"ഛായ'... ഷൗക്കത്ത്‌ ചായക്കടയിൽ

 

 
നിലമ്പൂർ
സ്ട്രോങ് ചായ, കട്ടൻകാപ്പി...പാതാറിൽ ഷൗക്കത്തിന്റെ ചായക്കട വീണ്ടുമുണർന്നു. ഉരുൾപൊട്ടലിൽ സർവംനശിച്ച അങ്ങാടിയിൽ അതിജീവനത്തിന്റെ വെളിച്ചം. ചൊവ്വാഴ്ച പകൽ മൂന്നിന്‌ പി വി അൻവർ എംഎൽഎ ചായയുണ്ടാക്കി കട തുറന്നു. 
കഴിഞ്ഞ എട്ടിനുണ്ടായ ഉരുൾപൊട്ടലിൽ പോത്ത്കല്ല്‌ പഞ്ചായത്തിലെ പാതാർ പൂർണമായും തകർന്നു. കടകളും വീടുകളും നശിച്ചു. പെരിയതൊടിക ഷൗക്കത്തിന്‌ നഷ്ടമായത്‌  വരുമാനമാർഗമായ ചായക്കട. കടയിലെ സാധനങ്ങൾ ഒഴുകിപ്പോയി. മണ്ണും മരങ്ങളും വന്നടിഞ്ഞു. കെട്ടിടത്തിന്‌ കാര്യമായ തകരാറുണ്ടായില്ല. പി വി അൻവർ എംഎൽഎയാണ്  ചായക്കട വീണ്ടും തുടങ്ങാൻ സഹായിച്ചത്‌.  ആവശ്യമായ പാത്രങ്ങളും സാധനങ്ങളും ഗ്യാസ് സ്റ്റൗവും നൽകി. 
പെരിന്തൽമണ്ണ നഗരസഭാ ചെയർമാൻ സലീമിന്റെ നേതൃത്വത്തിൽ കട ശുചീകരിച്ചു.  പാതാറിനെ പഴയസ്ഥിതിയിലേക്ക് കൊണ്ടുവരാനുള്ള തീവ്രശ്രമത്തിലാണ് നാട്ടുകാർ.
പ്രധാന വാർത്തകൾ
 Top