25 August Sunday

കരിപ്പൂരിൽ ഹജ്ജ് ക്യാമ്പ് സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019
കരിപ്പൂർ
ഈ വർഷത്തെ സംസ്ഥാന ഹജ്ജ് ക്യാമ്പ് സമാപിച്ചു. ശനിയാഴ്ച സൗദി എയർലൈൻസ് നടത്തിയ നാല് സർവീസുകളാടെയാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കുകീഴിലുള്ള ഹജ്ജ് യാത്രക്ക് സമാപനമായത്. 13,809 തീർഥാടകരാണ് ഇത്തവണ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കുകീഴിൽ ഹജ്ജിന്  യാത്രയായത്. കരിപ്പൂർ, നെടുമ്പാശേരി വിമാനത്താവളങ്ങൾവഴിയാണ് തീർഥാടകർ മദീനയിലേക്ക് യാത്ര തിരിച്ചത്.
കരിപ്പൂർ എംബാർക്കേഷൻവഴി സൗദി എയർലൈൻസ് 37 സർവീസുകൾ നടത്തി. നെടുമ്പാശേരിവഴി എയർ ഇന്ത്യ എട്ട് സർവീസുകളും നടത്തി. 11,059 തീർഥാടകരാണ് കരിപ്പൂർ കേന്ദ്രംവഴി പുറപ്പെട്ടത്. 6628 വനിതാ തീർഥാടകരും 4431 പുരുഷ തീർഥാടകരും.18 കുട്ടികളും. നെടുമ്പാശേരി വിമാനത്താവളംവഴി 2750 തീർഥാടകരും യാത്ര തിരിച്ചു. 1200 പുരുഷൻമാരും 1550 സ്ത്രീകളും  രണ്ട് കുട്ടികളും യാത്രയായി.

 

പ്രധാന വാർത്തകൾ
 Top