25 January Monday
ദുരഭിമാനക്കൊല

ആതിരക്ക‌് അച്ഛനിൽനിന്ന‌് ഭീഷണിയുണ്ടായിരുന്നുവെന്ന‌് ബ്രിജേഷ‌്

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019

 

മഞ്ചേരി
പട്ടികജാതിക്കാരനായ തനിക്ക് മകളെ വിവാഹംകഴിപ്പിച്ചുതരില്ലെന്ന് ആതിരയുടെ അച്ഛൻ പൂവത്തിക്കണ്ടി രാജൻ പറഞ്ഞതായി കൊയിലാണ്ടി സ്വദേശി ബ്രിജേഷ് മൊഴിനൽകി. മഞ്ചേരി ഒന്നാം അഡീഷണൽ സെഷൻ കോടതി ജഡ്ജ് എ വി നാരായണൻമുമ്പാകെയാണ് മൊഴിനൽകിയത്. 
കൊല്ലപ്പെടുന്നതിന് മിനിറ്റുകൾക്കുമുമ്പ് ആതിര തന്നെ ഫോണിൽ വിളിച്ചതായും അച്ഛനിൽനിന്ന് ഭീഷണിയുള്ളതായും തന്നെ ഉടൻ കൂട്ടിക്കൊണ്ടുപോകണമെന്നും ആതിര പറഞ്ഞതായി ബ്രിജേഷ് പറഞ്ഞു. പട്ടികജാതിക്കാരനായ കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബ്രിജേഷുമായി ആതിര പ്രണയത്തിലായിരുന്നു. 
അരീക്കോട് എസ്‌ഐ കെ സിനോദിന്റെ മധ്യസ്ഥതയിൽ 2018 മാർച്ച് 23ന് സമീപത്തെ ക്ഷേത്രത്തിൽ വിവാഹംനടത്താമെന്ന തീരുമാനത്തിൽ കുട്ടിയെ വീട്ടുകാരോടൊപ്പം വിട്ടു. 2018 മാർച്ച് 22നാണ് ദുരഭിമാനത്തിന്റെ വിവാഹത്തലേന്നാണ് പ്രതി കീഴുപറമ്പ് പൂവത്തിക്കണ്ടി രാജൻ മകൾ ആതിരയെ  കുത്തിക്കൊലപ്പെടുത്തിയത്. കേസിൽ അഞ്ച് സാക്ഷികളെ പ്രോസിക്യൂട്ടർ  അഡ്വ. സി വാസു വിസ്തരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top