04 August Wednesday

തെങ്ങോലയിൽ തിളങ്ങി മുഖ്യമന്ത്രി; 
താരമായി തൻസീൽ

പി സി ജാഫര്‍Updated: Monday Jun 21, 2021

തൻസീൽ ഓലയില്‍ തീര്‍ത്ത 
ചിത്രവുമായി

 

 
മങ്കട 
തെങ്ങോല; അതൊരു വിസ്‌മയമാകും ഈ പത്താം ക്ലാസുകാരൻ തൊടുമ്പോൾ. 
തെങ്ങോലയിൽ വിരിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ രൂപവും അരിവാൾ ചുറ്റിക നക്ഷത്രവും കേരളത്തിന്റെ ഭൂപടവും നവമാധ്യമങ്ങളിൽ ഹിറ്റാവുമ്പോൾ അതിന്റെ സൃഷ്‌ടികർത്താവ്‌ മങ്കട മേലോട്ടുകാവിലെ പരിയംകണ്ടൻ തൻസീൽ എന്ന പത്താം ക്ലാസുകാരനാണ്‌. ഇതിനുമുമ്പും തൻസീൽ നിരവധി ചിത്രങ്ങൾ തെങ്ങോലയിൽ തീർത്തിട്ടുണ്ട്‌. ചെഗുവേരയുടെയും മഹാത്മാഗാന്ധിയുടെയും മാറഡോണയുടെയുമെല്ലാം. ഇത്‌ തയ്യാറാക്കാൻ തെങ്ങോലയിൽ മാർക്കർ ഉപയോഗിച്ച് ചിത്രങ്ങൾ വരച്ച ശേഷം ബ്ലേഡ്‌ ഉപയോഗിച്ച് കട്ട് ചെയ്‌തെടുക്കുകയാണ്‌ ചെയ്യുന്നത്‌. പഠനത്തിന്റെ ഇടവേളകളിലാണ് ഇത്‌ ചെയ്യുന്നത്‌. മങ്കട ഗവ. സ്കൂളിൽ പഠിക്കുന്ന തൻസീൽ പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയാണ്. ചിത്രംവരയോട് അതീവ താല്‍പ്പര്യമുണ്ട്‌. നാലാം ക്ലാസ് മുതൽ വര തുടങ്ങി. ഇപ്പോഴത്തെ ലോക്‌ഡൗൺ സമയത്ത്‌  ചിത്രരചനയിലേക്ക്‌ കൂടുതൽ ശ്രദ്ധചെലുത്തി. 
ഇനി പ്ലസ്‌ ടു പഠനത്തിനൊപ്പം ചിത്രംവര കോഴ്സുകളും ചെയ്യണമെന്നാണ്‌ ആഗ്രഹിക്കുന്നത്‌. മാതാപിതാക്കൾ പ്രോൽസാഹനവുമായി ഒപ്പമുണ്ട്‌. മേലോട്ടുകാവിലെ പരിയംകണ്ടൻ അബ്ദുൽ മുനീറിന്റെയും സുഫൈറാബാനുവിന്റെയും മകനാണ്‌. സമീജ, സൻഹ എന്നിവരാണ് സഹോദരങ്ങൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top