04 August Wednesday

"ലക്ഷദ്വീപിനൊപ്പം' ചിത്രപ്രദർശനം നാളെ

വെബ് ഡെസ്‌ക്‌Updated: Monday Jun 21, 2021
മലപ്പുറം 
കേന്ദ്ര ഭരണപരിഷ്‌കാരത്തെ തുടർന്നുള്ള ലക്ഷദ്വീപ് നിവാസികളുടെ ആശങ്കകളും ആകുലതകളും അതിജീവനവും പങ്കുവച്ച് പുരോഗമന കലാ സാഹിത്യസംഘം ജില്ലാ കമ്മിറ്റിയുടെ സർഗാത്മക പ്രതിഷേധം ചൊവ്വാഴ്ച. പ്രശസ്ത ചിത്രകാരന്മാർ വരച്ച ചിത്രങ്ങൾ സംഘടനയുടെ ജില്ലാ ഫേസ്ബുക്ക് പേജിൽ ലൈവായി ഒരുക്കിയാണ് പ്രതിഷേധം. രാത്രി ഏഴിന് ലക്ഷദ്വീപിലെ ചിത്രകാരൻ എൻ കെ പി മുത്തുക്കോയ ഉദ്ഘാടനംചെയ്യും. 
ലക്ഷദ്വീപ് എംപി പി പി മുഹമ്മദ് ഫൈസൽ, സാംസ്കാരിക പ്രവർത്തക ഐഷ സുൽത്താന എന്നിവർ സംസാരിക്കും. ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ്, ബി ഡി ദത്തൻ, കാരക്കാ മണ്ഡപം വിജയകുമാർ, പൊന്ന്യം ചന്ദ്രൻ, പി മദനൻ, കെ ഷെറിഫ്, ജെ ആർ പ്രസാദ്, എൻ ഇ സ്മിത, നാദിറ ബാനു കവരത്തി, മനു കള്ളിക്കാട്, വേണു പാലൂർ തുടങ്ങിയ നാൽപതോളം ചിത്രകാരന്മാർ പങ്കെടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top