19 August Monday

സായന്തനയുടെ സ്വപ‌്നം ഇനി ഐഎഎസ്

വെബ് ഡെസ്‌ക്‌Updated: Friday Jun 21, 2019

നായന്തന പുതിയ വീട്ടിൽ

 

മേലാറ്റൂർ
 പുതിയ വീട്ടിൽ സന്തോഷത്തോടെ പ്രതീക്ഷകൾക്ക‌് ചിറകേകുകയാണ‌് വെട്ടത്തൂർ കാവണ്ണയിലെ സായന്തന. ഞായറാഴ‌്ച  "സ‌്നേഹഭവ'ന്റെ താക്കോൽ മന്ത്രി ടി എം തോമസ‌് ഐസക‌് കൈമാറിയതോടെയാണ‌് ഈ മിടുക്കിയുടെ  ആഗ്രഹങ്ങൾക്ക‌് തണലൊരുങ്ങിയത‌്. 
പഠനമടക്കം വിവിധ മേഖലകളിൽ കഴിവുതെളിയിച്ച പ്രതിഭയാണ‌് സായന്തന. എസ‌്എസ‌്എൽസി, പ്ലസ‌്ടു പരീക്ഷകളിൽ മുഴുവൻ വിഷയത്തിലും എ പ്ലസ‌് നേടി.  ഇടിഞ്ഞുവീഴാറായ വീട്ടിലാണ‌് ഈ വിദ്യാർഥിനി കഴിയുന്നതെന്നറിഞ്ഞ‌്  മന്ത്രി   തോമസ് ഐസക്ക‌്   നടത്തിയ ഇടപെടലിലാണ് നാട്ടുകാരും വെട്ടത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളും ചേർന്ന‌്   വീട‌് നിർമിച്ചത‌്. സ്വന്തമായി വീടെന്നത‌് ഒരിക്കലും യാഥാർഥ്യമാകുമെന്ന‌് പ്രതീക്ഷിച്ചില്ലെന്നും ഇനി ഐഎഎസ‌് നേടുകയാണ‌് ലക്ഷ്യമെന്നും സായന്തന പറഞ്ഞു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഡിഗ്രിക്ക‌് പൊളിറ്റിക്കൽ സയൻസിന‌് ചേരാനുള്ള തയ്യാറെടുപ്പിലാണ‌ിപ്പോൾ. വെട്ടത്തൂർ കാവണ്ണയിൽ ലക്ഷ‌്മണൻ, രമണി ദമ്പതികളുടെ മകളാണ‌്. സാന്ദ്ര, സായൂജ് എന്നിവർ സഹോദരങ്ങൾ.
പ്രധാന വാർത്തകൾ
 Top