05 July Tuesday

അവർ ഒത്തുചേരും; *ഓർമകളുടെ സ്‌മാഷ്‌ ഉതിർക്കാൻ

സ്വന്തം ലേഖകൻUpdated: Saturday May 21, 2022

മലപ്പുറം
കലിക്കറ്റ്‌ സർവകലാശാലക്കായി ജേഴ്‌സി അണിഞ്ഞ വോളിബോൾ താരങ്ങൾ ഒത്തുകൂടുന്നു. സർവകലാശാലയെ 1968 മുതൽ 2022 വരെ  പ്രതിനിധാനംചെയ്‌ത മുഴുവൻ താരങ്ങളെയും പങ്കെടുപ്പിച്ചുള്ള വിപുല സംഗമം ജൂൺ 11ന് പകൽ 11ന്‌ സർവകലാശാലാ സെമിനാർ കോംപ്ലക്‌സിൽ നടക്കും.  അലുംനി കമ്മിറ്റിയും രൂപീകരിക്കും.
കലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി എക്‌സ്‌ ഫുട്‌ബോൾ അസോസിയേഷന്റെ മാതൃകയിലാകും എക്‌സ്‌ വോളിബോൾ അസോസിയേഷനും. ആയിരത്തിൽപരം മുൻ പുരുഷ, വനിതാ വോളിബോൾ താരങ്ങളും പരിശീലകരും പങ്കെടുക്കും.
മുപ്പത്തിരണ്ട്‌ വർഷത്തിനുശേഷം അഖിലേന്ത്യാ അന്തർ സർവകലാശാല4 വോളിബോൾ കിരീടം നേടിയ കലിക്കറ്റ്  പുരുഷ ടീമിനെ ചടങ്ങിൽ ആദരിക്കും. അകാലത്തിൽ വിടപറഞ്ഞ രാജ്യാന്തര താരം ജിമ്മി ജോർജ് അടക്കമുള്ള നിരവധി കളിക്കാരെ സംഭാവന ചെയ്യാൻ കലിക്കറ്റിന്‌ കഴിഞ്ഞിട്ടുണ്ട്‌. സിറിൽ സി വെള്ളൂർ, ജയ്സമ്മ മൂത്തേടം, സെബാസ്റ്റ്യൻ ജോർജ്, സാലി ജോസഫ്, ജോസ് ജോർജ്, കെ അബ്ദുൾ നാസർ, ഗീത വളപ്പിൽ, ശോഭ വളപ്പിൽ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക്‌:  9633328506.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top