05 July Tuesday
10 വയസുകാരിക്ക്‌ പീഡനം

68‐കാരന് 22 വര്‍ഷം കഠിന *തടവും പിഴയും

വെബ് ഡെസ്‌ക്‌Updated: Saturday May 21, 2022

മഞ്ചേരി
10 വയസുകാരിയെ പീഡിപ്പിച്ച കേസിൽ 68കാരന് 22 വർഷം കഠിന തടവിനും 1,20,000 രൂപ പിഴയും ശിക്ഷ. കാളികാവ് മമ്പാട്ടുമൂല വെണ്ണീറംപൊയിൽ നീലങ്ങാടൻ മുഹമ്മദിനെ (68)യാണ്  മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി ജഡ്ജി എസ് നസീറ ശിക്ഷിച്ചത്. 2015 മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം.  പരാതിയെ തുടർന്ന് 2015 മെയ് ആറിന് കാളികാവ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.  റിമാന്‍ഡ് കാലാവധി ശിക്ഷയായി പരിഗണിക്കാനും കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷനുവേണ്ടി ഐഷ പി ജമാൽ ഹാജരായി.

ലൈംഗികാതിക്രമം: *മുസ്ലിംലീഗ് *പ്രവർത്തകൻ *അറസ്റ്റിൽ
താനൂർ
വിദ്യാർഥികൾക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ മുസ്ലിംലീഗ് പ്രവർത്തകൻ അറസ്റ്റിൽ. ഓലപ്പീടിക സ്വദേശി പറമ്പേരി മുഹമ്മദ് റാഫിയാണ് താനൂർ പൊലീസ് പിടിയിലായത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പോക്‌സോ വകുപ്പ്‌ പ്രകാരമാണ്‌ കേസെടുത്തത്‌. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top