16 July Thursday

ഉരുൾപൊട്ടൽ മേഖലകളിൽ മുന്‍കരുതല്‍ പ്രവര്‍ത്തി

വെബ് ഡെസ്‌ക്‌Updated: Thursday May 21, 2020
പെരിന്തൽമണ്ണ
കഴിഞ്ഞ വര്‍ഷം ഉരുൾപൊട്ടിയ അമ്മിനിക്കാടൻ മലനിരയിലെ വഴിപ്പാറ, പാമ്പൂരാൻകാവ്, മുറിയൻപാറ പ്രദേശങ്ങളില്‍ ദുരന്തനിവാരണ പ്രവര്‍ത്തികള്‍ പുരോ​ഗമിക്കുന്നു. ഉരുള്‍പൊട്ടലില്‍ കൃഷിയിടങ്ങൾ പൂർണമായി നശിക്കുകയും  വീടുകളിൽ വെള്ളം കയറുകയുംചെയ്തിരുന്നു. ഉരുൾപൊട്ടിയ പ്രദേശങ്ങളിൽ പുതിയ തോടുകൾതന്നെ രൂപപ്പെട്ടു. ഇത്തവണ ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ ജലമൊഴുക്കാനുള്ള പുതിയ മാർഗം ഉണ്ടാക്കി. നഗരസഭാ ബജറ്റിലെ "ഇനി ഞാനൊഴുകട്ടെ "  പദ്ധതിയിലുൾപ്പെടുത്തിയാണ് പ്രവൃത്തി നിർവഹണം.
ഒഴുകി വന്ന പാറയും മണ്ണും കൊണ്ട് തടയണ നിര്‍മിച്ച് മലവെള്ളപ്പാച്ചിൽ തിരിച്ച് വിടുന്ന പ്രവർത്തിയാണ് ആരംഭിച്ചിരിക്കുന്നത്. ഈ വർഷത്തെ മഴക്കാലംകൂടി വിലയിരുത്തി സ്ഥിരം സംവിധാനത്തിന് രൂപം നൽകും. നഗരത്തിലെ 15 കിലോമീറ്റർ വരുന്ന തോടുകൾ ചെളിയും എക്കലും കോരി ആഴം വർധിപ്പിക്കുന്ന പദ്ധതിയും പദ്ധതിക്കുകീഴിൽ പൂർത്തിയായിക്കൊണ്ടിരിക്കുന്നു.
പ്രധാന വാർത്തകൾ
 Top