08 July Wednesday

1,00,001 ഒരുതരം!

വെബ് ഡെസ്‌ക്‌Updated: Thursday May 21, 2020
കൊണ്ടോട്ടി 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാൻ ഇന്ത്യൻ ഫുട്‌ബോളർ അനസ് എടത്തൊടിക ലേലത്തിനുവച്ച ജേഴ്സിക്ക് അയൽജില്ലയിൽനിന്നും ആവശ്യക്കാർ.   
കാസർകോട് ജില്ലയിലെ അഖിലേന്ത്യാ ഫുട്‌ബോൾ ടൂർണമെന്റിലെ നിറസാന്നിധ്യമായ ടൗൺ എഫ്സി തൃക്കരിപ്പൂർ ആണ് 1,00,001 രൂപ വിളിച്ചത്. 
ഡിവൈഎഫ്ഐയുടെ റീസൈക്കിൾ കേരള ക്യാമ്പയിനിൽ പങ്കാളിയായി കൊണ്ടുള്ള ജേഴ്‌സി ലേലത്തിൽ ഓൺലൈനായി  നിരവധി പേരാണ്  പങ്കെടുക്കുന്നത്.   ലേലം 28 വരെ  തുടരും.
പ്രധാന വാർത്തകൾ
 Top