25 May Monday

ക്ലീൻ ചലഞ്ചുമായി വിദ്യാർഥികൾ

സ്വന്തം ലേഖകൻUpdated: Saturday Mar 21, 2020

വൃത്തിയാണ് ആയുധം എസ്എഫ്ഐ നേതൃത്വത്തിൽ കെഎസ്ആർടിസി മലപ്പുറം ഡിപ്പോയിൽ ബസ് അണുവിമുക്തമാക്കുന്നു

 
മലപ്പുറം
കോവിഡ് 19 പ്രതിരോധിക്കാൻ പൊതുവാഹനങ്ങൾ ശുചീകരിച്ച്‌ എസ്‌എഫ്‌ഐ.  ‘ക്ലീൻ ചലഞ്ച്’  പേരിലായിരുന്നു ശുചീകരണം.  മലപ്പുറം, പൊന്നാനി, പെരിന്തൽമണ്ണ ഡിപ്പോകളിലെ കെഎസ്‌ആർടിസി  ബസുകൾ വൃത്തിയാക്കി. 
നിലമ്പൂരിൽ ട്രെയിനും പ്രവർത്തകർ ശുചീകരിച്ചു. മലപ്പുറത്ത്‌ ജില്ലാ സെക്രട്ടറി കെ എ സക്കീറും സംസ്ഥാന കമ്മിറ്റിയംഗം ഹരികൃഷ്ണപാലും പൊന്നാനിയിൽ പ്രസിഡന്റ് ഇ അഫ്സലും പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top