30 May Saturday

കരിപ്പൂരിൽ വിമാനസർവീസുകൾ നിലയ്‌ക്കുന്നു

ബഷീർ അമ്പാട്ട്‌Updated: Saturday Mar 21, 2020
 
കരിപ്പൂർ
കരിപ്പൂർ അന്താരാഷട്ര വിമാനത്താവളത്തിൽനിന്നുള്ള   സർവീസുകൾ പൂർണമായി നിലയ്ക്കുന്നു. അന്താരാഷ്ട്ര സർവീസുകൾ വെള്ളിയാഴ്ചയോടെ നിലച്ചു. ഇത്തിഹാദ് എയർവേയ്സിന്റെ ഒരു വിമാനംമാത്രമാണ് വെള്ളിയാഴ്ച കരിപ്പൂരിൽനിന്ന്‌ അബുദാബി പൗരന്മാരായ രണ്ടുപേർക്കായിമാത്രം സർവീസ് നടത്തിയത്.
ഇവിടെനിന്നുള്ള ആഭ്യന്തര സർവീസും നിലച്ചു. ഇൻഡിഗോ, സ്പൈസ്‌ ജെറ്റ്‌ തുടങ്ങിയവ ആഭ്യന്തര സർവീസുകൾ നിർത്തി. വെള്ളിയാഴ്ച എയർ ഇന്ത്യയുടെ കരിപ്പൂർ–മുബൈ സർവീസ് മാത്രമാണ് ഓടിയത്. ഇതിൽ 25ൽ താഴെ യാത്രക്കാർമാത്രമാണ് ഉണ്ടായത്. ഞായറാഴ്ചയോടെ അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് കേന്ദ്ര സർക്കാർ വിലക്ക് നിലവിൽ വരും. യാത്രക്കാരില്ലാത്തതിനാൽ ആഭ്യന്തര മേഖലയിലും സർവീസുകൾ നടക്കില്ല.  ഇതോടെ വിമാനത്താവളം അടച്ചുപൂട്ടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top