27 May Wednesday
280 പേര്‍ക്ക് വൈറസില്ല

1527 പേര്‍കൂടി നിരീക്ഷണത്തിൽ

സ്വന്തം ലേഖകൻUpdated: Saturday Mar 21, 2020
 
മലപ്പുറം
ജില്ലയിൽ കോവിഡ്‌ 19 പ്രതിരോധ ഭാഗമായി ജില്ലയിൽ 6280 പേർ  പ്രത്യേക നിരീക്ഷണത്തിൽ. 1527 പേർക്കാണ് വെള്ളിയാഴ്‌ചമുതൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയത്.ഏഴുപേർ ഐസൊലേഷൻ വാർഡുകളിലുണ്ട്‌. മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും തിരൂർ ജില്ലാ ആശുപത്രിയിലും മൂന്നുപേർ വീതവും ഒരാൾ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലുമാണ്. 6266 പേർ വീടുകളിൽ സ്വയം നിരീക്ഷണത്തിലും ഏഴുപേർ കോവിഡ് കെയർ സെന്ററിലുമാണെന്നും കലക്ടർ അറിയിച്ചു. 
ജില്ലയിൽ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന്  മെഡിക്കൽ ഓഫീസർ   കെ സക്കീന യോഗത്തിൽ അറിയിച്ചു. നേരത്തെ കണ്ടെത്തിയ രണ്ടുപേരല്ലാതെ മറ്റാർക്കും പുതുതായി വൈറസ് ബാധയുള്ളതായി സ്ഥിരീകരണമില്ല. വിദഗ്ധ പരിശോധനക്കയച്ച 304 സാമ്പിളുകളിൽ ഫലം ലഭിച്ച 282 പേരിൽ 280 പേർക്കും രോഗമില്ലെന്ന്‌ ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. ജില്ലാ പൊലീസ് മേധാവി യു അബ്ദുൾ കരീം, അസി. കലക്ടർ രാജീവ് കുമാർ ചൗധരി, എഡിഎം എൻ എം മെഹറലി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ പി എൻ പുരുഷോത്തമൻ, മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. കെ നന്ദകുമാർ, എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ ഷിബുലാൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജി  ബിൻസിലാൽ തുടങ്ങിയവരും ജില്ലാ അവലോകന യോഗത്തിൽ പങ്കെടുത്തു.
7 വിദേശികൾ കെയർ സെന്ററിൽ
അയർലൻഡിൽനിന്നുള്ള മൂന്നുപേരും യുകെ, ഫ്രാൻസ് എന്നിവിടങ്ങളിൽനിന്ന്‌ രണ്ടുപേർ വീതവും കോവിഡ് കെയർ സെന്ററുകളിൽ സ്വയം നിരീക്ഷണത്തിലാണ്‌. ഇതിൽ അഞ്ച് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ്. 
ജില്ലയിലെത്തുന്ന വിദേശ പൗരന്മാരെ വിമാനത്താവളമുൾപ്പെടെയുള്ള യാത്രാ കേന്ദ്രങ്ങളിൽ പ്രാഥമിക പരിശോധനകൾക്കുവിധേയമാക്കി രോഗലക്ഷണങ്ങളുണ്ടെങ്കിൽ ഐസൊലേഷൻ വാർഡുകളിൽ പ്രവേശിപ്പിക്കും. മറ്റുള്ളവരെ കോവിഡ് കെയർ സെന്ററുകളിൽ താമസിപ്പിച്ച് സാമ്പിൾ പരിശോധനക്കയക്കും.
പ്രധാന വാർത്തകൾ
 Top