07 July Tuesday

ഇവിടെയുണ്ട്‌; വിശ്രമമില്ലാതെ "വാർ റൂം'

സ്വന്തം ലേഖകൻUpdated: Saturday Mar 21, 2020
സ്വന്തം ലേഖകൻ
മലപ്പുറം
രണ്ട്‌ പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിക്കുകയും 3000ത്തിലധികം പേർ നിരീക്ഷണത്തിലുമുള്ള ജില്ലയിൽ കോവിഡിനെതിരായ "വാർ റൂം'ആണ്‌ ഡിഎംഒ ഓഫീസിൽ സജ്ജികരിച്ചിരിക്കുന്ന കൺട്രോൾ റൂം. 
അറുപതിലധികം ജീവനക്കാർ  ഇവിടെ പ്രവർത്തിക്കുന്നു. സൂം സംവിധാനത്തിലൂടെ ജില്ലയുടെ പല ഭാഗത്തുള്ള ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുന്നു. സംസ്ഥാനത്ത്‌ മലപ്പുറത്ത്‌ മാത്രമാണ്‌ പ്രാദേശിക തലത്തിലെ ഉദ്യോഗസ്ഥരുമായി സൂം സംവിധാനത്തിലൂടെ ആശയവിനിമയം നടത്തുന്നത്‌.
 ഫോണുകളിലെ സംശയങ്ങൾക്കും ആശങ്കകൾക്കും മറുപടി നൽകാൻ അഞ്ച്പേർ 24 മണിക്കൂറുമുണ്ട്‌. രോഗബാധിത പ്രദേശങ്ങളിൽനിന്നെത്തിയവരുടെ വിവരം മുതൽ വൈദ്യസഹായം, വീടുകളിലെ നിരീക്ഷണം, രോഗ നിരീക്ഷണം, ബോധവല്‍ക്കരണം തുടങ്ങിയവയുടെ ഏകോപനം ഇവിടെ. 
18 ഗ്രൂപ്പുകളായാണ് പ്രവർത്തനം. വൈറസ് നിരീക്ഷണത്തിനായുള്ള സർവയലൻസ്, കോൾ സെന്റർ, ജീവനക്കാരെ ഉറപ്പാക്കാനുള്ള എച്ച് ആർ മാനേജ്‌മെന്റ്, സുരക്ഷാ ഉപകരണവും മരുന്നും ഉറപ്പാക്കാനായി മെറ്റീരിയൽ മാനേജ്‌മെന്റ്, ഐസൊലേഷൻ സൗകര്യമടക്കം സജ്ജമാക്കാൻ ഇൻഫ്രാസ്ട്രക്ചർ, രോഗികളെ ആശുപത്രികളിലും വീടുകളിലുമെത്തിക്കാനായി ട്രാൻസ്‌പോര്‍ട്ടേഷൻ, ഡിപ്പാർട്ടുമെന്റ്‌ ഏകോപനത്തിന് ഇന്റർ ഡിപ്പാർട്ട്‌മെന്റൽ ആൻഡ്‌ കോ-ഓർഡിനേഷൻ, ആശുപത്രി ജീവനക്കാർക്ക് പരിശീലനം, ഡേറ്റ മാനേജ്‌മെന്റ്  എന്നിങ്ങനെയാണ്‌ പ്രവർത്തനം. 
നിരീക്ഷണത്തിലുള്ളവരുടെ മാനസികാരോഗ്യം ഉറപ്പാക്കാനായി സൈക്കോളജിക്കൽ സപ്പോർട്ട് സംഘവുമുണ്ട്‌. നിരീക്ഷണത്തിലുള്ളവരുടെ വിവരം ഇടവേളകളിലും അറിയുന്നതിനായി  വീഡിയോ കോൺഫറൻസ് സംവിധാനവുമുണ്ട്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top