02 December Wednesday

ജില്ലയിൽ 244 റോഡുകൾക്ക്‌ 36 കോടി അതിജീവന പാതകൾക്ക്‌ 354 കോടി

ജോബിൻസ‌് ഐസക‌്Updated: Saturday Mar 21, 2020

 

മലപ്പുറം
കോവിഡ്‌ 19ൽ ഉലഞ്ഞ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 20,000 കോടി രൂപയുടെ പാക്കേജ്‌ പ്രഖ്യാപിച്ചതിനുപിന്നാലെ പ്രളയമേഖലയ്‌ക്ക്‌ കരുതൽ തുടർന്ന്‌ എൽഡിഎഫ്‌ സർക്കാർ. മുഖ്യമന്ത്രിയുടെ  961 കോടി രൂപയുടെ തദ്ദേശ റോഡ്‌ പുനരുദ്ധാരണ പദ്ധതിക്കാണ് തുടക്കമിടുന്നത്‌. ആദ്യഘട്ടമായി 2011 റോഡ്‌ പ്രവൃത്തിക്ക്‌ 354.59 കോടി രൂപ അനുവദിച്ചു. ജില്ലയിൽ 244 റോഡുകൾക്കായി 36.22 കോടി രൂപ ലഭിക്കും. 
2018, 2019 വർഷങ്ങളിൽ പ്രളയത്തിൽ തകർന്നതും തദ്ദേശ സ്ഥാപനങ്ങളുടെ കീഴിൽ വരുന്നതും റീബിൽഡ്‌ കേരള ഇനീഷ്യേറ്റീവിൽ ഉൾപ്പെടാത്തതുമായ റോഡുകളുടെ പുനരുദ്ധാരണമാണ്‌ ലക്ഷ്യം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നാണ് തുക അനുവദിച്ചത്‌. തദ്ദേശ സ്ഥാപനങ്ങൾ മുഖേനയാണ്‌ പദ്ധതി നിർവഹണം. മരാമത്ത്‌ പണികൾക്ക്‌ പ്ലാൻ ഫണ്ടിൽ പാലിക്കേണ്ട  നിബന്ധനകളെല്ലാം ബാധകമാണ്‌. ഈ റോഡുകളുടെ പ്രവർത്തനവും പരിപാലനവും രണ്ടുവർഷത്തേക്ക് ഉറപ്പുവരുത്തണമെന്ന നിബന്ധനയോടെയാണ്‌ ടെൻഡർ നടപടി.     
മലപ്പുറത്തിന്‌ ലഭിച്ച 36,22,10,000 രൂപയിൽ 10 കോടി പ്രളയം തകർത്ത കവളപ്പാറ പോത്ത്കല്ല് ഉൾപ്പെടുന്ന നിലമ്പൂർ മണ്ഡലത്തിനാണ്‌.  2019ലെ പ്രളയത്തിൽ  വീടും ഭൂമിയും വാസയോഗ്യമല്ല എന്ന പരിശോധനയിൽ ബോധ്യപ്പെട്ട 562 കുടുംബങ്ങളിൽ 462 കുടുംബങ്ങൾക്ക്‌ വാസയോഗ്യമായ ഭൂമി വാങ്ങാൻ ആറുലക്ഷംവീതം 27.72 കോടി രൂപ സർക്കാർ നേരത്തെ അനുവദിച്ചിരുന്നു. കവളപ്പാറ ഉൾപ്പെട്ട പോത്ത്കല്ല്‌ വില്ലേജിലെ 196 കുടുംബങ്ങൾകൂടി ഉൾപ്പെട്ടതാണ്  562 കുടുംബങ്ങളുടെ പട്ടിക.  ബാക്കി  100 കുടുംബങ്ങളിൽ എം എ യൂസഫലി സ്‌പോൺസർചെയ്ത 33 വീടുകൾക്ക് ഭൂമി വാങ്ങാൻ ആറ് ലക്ഷം രൂപവീതം നേരത്തെ സർക്കാർ അനുവദിച്ചിട്ടുണ്ട്. ബാക്കി   67 കുടുംബങ്ങൾക്ക് കെയർഹോം പദ്ധതിവഴി വീടുകൾക്ക് ഭൂമി വാങ്ങും. ക്യാമ്പിൽ കഴിഞ്ഞവർക്ക്‌ അടിയന്തര ധനസഹായം  18,937 കുടുംബങ്ങൾക്കും പ്രളയത്തിൽ മരിച്ചവരുടെ ആശ്രിതർക്ക്‌ ധനസഹായം  84ൽ 82 പേർക്കും  ബന്ധുവീടുകളിലേക്ക് മാറിത്താമസിച്ചവർക്ക്‌ അടിയന്തര ധനസഹായം  29,925 കുടുംബങ്ങൾക്കും വീടിന് മാത്രം നാശനഷ്ടം സംഭവിച്ചവർക്ക്‌ ധനസഹായം  13,192ൽ 9530 കുടുംബങ്ങൾക്കും കഴിഞ്ഞ മാസംവരെ വിതരണംചെയ്തിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top