30 May Saturday

വെള്ളപ്പൊക്ക ദുരിതാശ്വാസം 18 റോഡുകൾക്ക് 74.40 ലക്ഷം

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020

 

മലപ്പുറം
ജില്ലയിലെ 18 റോഡുകളുടെ പ്രവൃത്തിക്ക് വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി 74,40,000 രൂപ അനുവദിച്ചതായി കലക്ടർ അറിയിച്ചു. വണ്ടൂർ, എടപ്പറ്റ  പഞ്ചായത്തുകളിലെ  എട്ട് റോഡുകൾക്ക് വീതവും മൂർക്കനാട്, കൽപ്പകഞ്ചേരിയിലെ ഓരോ റോഡും ഉൾപ്പെടെ 18 റോഡുകൾക്കാണ് തുക. 
  വണ്ടൂർ  പഞ്ചായത്തിലെ പാതകൾ (തുക ബ്രാക്കറ്റിൽ):  കാരക്കാപ്പറമ്പ് -ഗൾഫ് റോഡ്‌ (നാല് ലക്ഷം),  ചേതന ക്യാൻസർ ആശുപത്രി-–-ഫോറസ്റ്റ് ഓഫീസ്, തുള്ളിശേരി- വടക്കേകര, കളരിക്കുന്ന്‌ –-വെള്ളമുണ്ട, ടിബി കുന്ന്–- -കോക്കാടൻകുന്ന്, നായാട്ട്കല്ല്-–-കുവ്വക്കോട് (4,90,000 രൂപവീതം).  തൊണ്ടിയിൽ- നരിമടക്കൽ റോഡ്, വണ്ടൂർ അമ്പലപ്പടി റോഡ് (4,95,000 രൂപ).  എടപ്പറ്റ: കാരാട്പാറ-–- പോസ്റ്റ് ഓഫീസ്, പുളിയക്കോട്-–- അത്തികുന്ന് മല, പുല്ലുപറമ്പ്- –-ചെറുമുണ്ടകുന്ന്, പുളിയക്കോട്- ചിറ റോഡ് (മൂന്ന് ലക്ഷം), കല്ലാപാറ- –-കൊങ്ങാശേരികുണ്ട്, കല്ലാംമ്പാറ- പുല്ലാണിക്കാട്, പുത്തനഴി- അമ്പഴപ്പറമ്പ്, ഓലപ്പാറ-മങ്ങോടൻ കുളമ്പ് റോഡ് (നാല്‌ ലക്ഷം). കൽപ്പകഞ്ചരിയിലെ പാടത്തെ പീടിക-നെല്ലിക്കുന്ന് റോഡിന് അഞ്ച് ലക്ഷവും മൂർക്കനാടിലെ പള്ളിയാൽ കുളമ്പ് -കോൽത്തടം റോഡിന് മൂന്ന് ലക്ഷവും അനുവദിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top