27 May Wednesday

അഞ്ചുടി അക്രമം; യൂത്ത് ലീഗ് പ്രവർത്തകൻ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020
താനൂർ
അഞ്ചുടിയിൽ സിപിഐ എം പ്രവർത്തകനെ ആക്രമിച്ച്‌  പരിക്കേൽപ്പിച്ച യൂത്ത് ലീഗ് പ്രവർത്തകൻ അറസ്റ്റിൽ. പെട്ടിയെന്റെ പുരക്കൽ മിർഷാദാണ് താനൂർ പൊലീസ് പിടിയിലായത്. ബുധനാഴ്ച വെെകിട്ട് അഞ്ചരയോടെയാണ് കേസിനാസ്പദമായ സംഭവം.
 സിപിഐ എം പ്രവർത്തകനായ ഏനിന്റെ പുരക്കൽ ഇസ്ഹാഖ് ജോലി കഴിഞ്ഞ് ബെെക്കിൽ താനൂരിൽനിന്ന് വീട്ടിലേക്ക് പോകുന്നവഴി യൂത്ത് ലീഗ് പ്രവർത്തകനായ  മിർഷാദ് ആക്രമിക്കുകയായിരുന്നു. ലീഗ് ഓഫീസിൽനിന്ന് ഇരുമ്പ് വടിയുമായി പാഞ്ഞെത്തി ആക്രമിക്കുകയായിരുന്നു. താനൂർ എസ്എച്ച്ഒ പി പ്രമോദും സംഘവും അഞ്ചുടിയിൽവച്ചാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ  പ്രതിയെ റിമാൻഡ് ചെയ്തു. മാർച്ച് നാലിന് അഞ്ചുടിയിൽ  നടന്ന അക്രമത്തിൽ റിമാൻഡിലായിരുന്ന ഇയാൾ  കഴിഞ്ഞ ദിവസമാണ്  ജാമ്യത്തിൽ ഇറങ്ങിയത്.
പ്രധാന വാർത്തകൾ
 Top