01 April Wednesday

വലിയ വീട്ടിൽ ചിരിവെട്ടം

വെബ് ഡെസ്‌ക്‌Updated: Friday Feb 21, 2020

ഷീലാകുമാരിയും ഭർത്താവ് ഭാസ്കരനും

തിരൂർ
ഹോബിയായി തുടങ്ങിയ പശുവളർത്തൽ കുടുംബത്തിലേക്ക്‌ സംസ്ഥാന ക്ഷീരകർഷക പുരസ്‌കാരമെത്തിച്ചതിന്റെ സന്തോഷത്തിലാണ്‌ പുറത്തൂർ പടിഞ്ഞാറെക്കര വലിയ വീട്ടിൽ ഷീലാകുമാരി. ഭർത്താവ്‌ ഭാസ്‌കരൻ ഹോബിയായി തുടങ്ങിയ പശുവളർത്തൽ ഭാര്യ ഏറ്റെടുക്കുകയായിരുന്നു. ഇറിഗേഷൻ വകുപ്പിൽ എന്‍ജിനിയറായിരുന്നു വലിയ വീട്ടിൽ ഭാസ്കരൻ. 
വിരമിച്ച ശേഷമാണ്‌  പശുവളർത്തലിനെകുറിച്ച്‌ ചിന്തിച്ചത്.  വിരമിച്ചതിനുശേഷമുള്ള ജീവിതം മടുപ്പാകാതിരിക്കാൻ പശുവളർത്തൽ നല്ലതാണെന്ന്‌ കുടുംബം തീരുമാനിക്കുകയായിരുന്നു.  ആദ്യം ഒരു പശുവിനെ വാങ്ങി. ആദ്യം വീട്ടിലെ ആവശ്യത്തിനാണ്‌ പാൽ എടുത്തിരുന്നത്‌.  പിന്നീട് ക്ഷീരോൽപ്പാദക സംഘത്തിലേക്ക് നൽകുന്ന വിധത്തിലേക്ക് വളർന്നു.  ഇതിനുശേഷമാണ്‌ വീടിനടുത്ത്  ഫാം ഉണ്ടാക്കിയത്‌. ഇതോടെ ഭാസ്കരന്റെ ഹോബി  ഷീലാകുമാരി ഏറ്റെടുത്തു. ഇന്ന്‌ അപൂർവ ഇനം കബില എന്ന പശുവും വെച്ചൂർ പശുക്കളും ഇവരുടെ ഫാമിലുണ്ട്. കാലിത്തീറ്റയുടെ വില വർധനവും കാലാവസ്ഥാ പ്രശ്നവുമടക്കം പശുവളർത്തൽ ലാഭകരമല്ലാതാവുമ്പോഴും  തങ്ങളുടെ ജീവിതത്തോട്‌ പശുവളർത്തലിനെ ചേർത്ത്‌ നിർത്തുകയാണ്‌ കുടുംബം.
പ്രധാന വാർത്തകൾ
 Top