മഞ്ചേരി
മഞ്ചേരിയിലെ വിവിധ ഗ്യാസ് ഏജൻസികളിൽ ഏറനാട് താലൂക്ക് സപ്ലൈസ് ഓഫീസർ സി എ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി.
ഏജൻസികളിലെ സിലിണ്ടറുകളിൽ കമ്പനി പറയുന്ന തൂക്കം ഇല്ലാതെ വിതരണം നടത്തുന്നതായും കാലാവധി കഴിഞ്ഞ സിലിണ്ടറുകളിൽ ഗ്യാസ് നിറക്കുന്നതും അമിതമായി ഡെലിവറി ചാർജ് ഈടാക്കുന്നതും കണ്ടെത്തി.
ഗ്യാസ് ഏജൻസികളുടെ ഗുരുതരമായ ക്രമക്കേടുകൾക്കെതിരെ ജില്ലാ കലക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്ന് സപ്ലൈ ഓഫീസർ അറിയിച്ചു. പരിശോധനയിൽ റേഷനിങ് ഇൻസ്‌പെക്ടർമാരായ എ സുൽഫീക്കർ അലി, ജി എ സുനിൽദത്ത്, കെ പി അബ്ദുൾ നാസർ, പി പ്രദീപ്, ഓഫീസ് ജീവനക്കാരനായ രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..