27 February Thursday

അരങ്ങിന്റെ പാഠം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 21, 2020

തൃക്കണ്ടിയൂർ ജിഎൽപി സ്കൂളിൽ കഥകളി അവതരിപ്പിച്ചപ്പോൾ

 

തിരൂർ
ദമയന്തിയും  സഖിയും ഹംസവും അരങ്ങിൽ നിറഞ്ഞാടിയപ്പോൾ നവരസങ്ങളും  ആസ്വദിച്ച് പാഠം  മനഃപാഠമാക്കി  വിദ്യാർഥികൾ. ക്ലാസിക്കൽ കലകൾ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യവുമായി ഡൽഹി സാംസ്കാരിക സംഘടന സ്പിക്മാകെയുടെ നേതൃത്വത്തിലാണ്  കഥകളി സംഘം വിദ്യാലയങ്ങളിൽ പര്യടനം നടത്തുന്നത്. നാലാം ക്ലാസിലെ  മലയാളം പാഠഭാഗത്തിലെ "മുരളി കണ്ട കഥകളി " അധ്യായ ഭാഗമായി  തിരൂർ തൃക്കണ്ടിയൂർ ജിഎൽപി സ്കൂളിൽ കോട്ടക്കൽ ഉണ്ണികൃഷ്ണനും സംഘവും കഥകളി അവതരിപ്പിച്ചു. നളചരിതം ഒന്നാം ദിവസത്തെ കഥയാണ്  അവതരിപ്പിച്ചത്. 
 ദമയന്തിയായി കോട്ടക്കൽ പ്രദീപും സഖിയായി കോട്ടക്കൽ ഷിജിത്തും ഹംസമായി കോട്ടക്കൽ സുധീറും വേഷമണിഞ്ഞു. കോട്ടക്കൽ സന്തോഷും കോട്ടക്കൽ വിനീഷും പാട്ടും കോട്ടക്കൽ മനീഷ് ചെണ്ടയും കോട്ടക്കൽ ശബരീഷ് മദ്ദളവും അവതരിപ്പിച്ചു.  
കഥകളി സോദോഹരണ പരിപാടി തൃക്കണ്ടിയൂർ പി പിഎൻഎംയുപി സ്കൂൾ പ്രധാനാധ്യാപിക എ എം സുജാത ഉദ്ഘാടനംചെയ്തു. എൻ മേദിനി അധ്യക്ഷയായി. കെ മുഹമ്മദ് അഷറഫ്, പി സുർജിത് എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top