27 February Thursday

തിരൂർ വെറ്റില– -‘കിരീടധാരണം’ 25ന്‌

സ്വന്തം ലേഖകൻUpdated: Tuesday Jan 21, 2020
 
മലപ്പുറം
തിരൂർ വെറ്റിലയ്‌ക്ക്‌ ലഭിച്ച ഭൗമസൂചികാ പദവി വിളംബരത്തിന്‌ നാട്‌ ഒരുങ്ങി. 25ന്‌ തിരൂർ മുനിസിപ്പൽ ടൗൺ ഹാളിൽ മന്ത്രി വി എസ്‌ സുനിൽകുമാർ  ഉദ്‌ഘാടനം നിർവഹിക്കും. പകൽ 11ന്‌  തിരൂർ വെറ്റിലയുടെ ലോഗോ  മന്ത്രി കെ ടി ജലീൽ പ്രകാശനംചെയ്യും.
  കേരള കാർഷിക സർവകലാശാലയിലെ ബൗദ്ധിക സ്വത്തവകാശ സെല്ലിന്റെയും കൃഷി വകുപ്പിന്റെയും ശ്രമഫലമായാണ്‌ തിരൂർ വെറ്റിലയ്‌ക്ക്‌  ഭൗമസൂചികാ പദവി ലഭിച്ചത്‌. തിരൂരിൽ 270 ഹെക്‌ടർ സ്ഥലത്താണ്‌ വെറ്റില കൃഷി. അഫ്‌ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ്‌ എന്നീ രാജ്യങ്ങളിലേക്കും ഉത്തരേന്ത്യയിലേക്കും വെറ്റില കയറ്റിയയക്കുന്നു. എരിവ്‌ കൂടുതലുള്ള തിരൂർ വെറ്റിലയ്‌ക്ക്‌ ഔഷധഗുണവുമേറെ. ഭൗമസൂചികാ പദവിയോടെ തിരൂർ വെറ്റിലയ്‌ക്ക്‌ പെരുമ കൂടുകയും കൂടുതൽ വില ലഭിക്കുകയുംചെയ്യുമെന്നാണ്‌ പ്രതീക്ഷ. ഇതിനുള്ള പദ്ധതികൾ ചർച്ചചെയ്യാൻ വിപുല ശിൽപ്പശാല സംഘടിപ്പിക്കും. 
കേരള കാർഷിക സർവകലാശാലാ വൈസ്‌ ചാൻസലർ ഡോ. ആർ ചന്ദ്രബാബു പദ്ധതി വിശദീകരിക്കും. ഭൗമസൂചിക ഉൽപ്പന്ന പ്രകാശനം ഇ ടി മുഹമ്മദ്‌ ബഷീർ എംപിയും ഫാക്‌ട്‌ ഷീറ്റ്‌ പ്രകാശനം കേരള കാർഷിക സർവകലാശാലാ ഗവേഷണ വിഭാഗം മേധാവി ഡോ. പി ഇന്ദിരാദേവിയും നിർവഹിക്കും. ജില്ലയിലെ കർഷക അവാർഡുകളും  വിതരണംചെയ്യും.
പ്രധാന വാർത്തകൾ
 Top