വണ്ടൂർ
‘‘കരമുയർത്തി ശിരസ്സുയർത്തി ഒന്നൊന്നായ് ചേർന്നു നാം പൊരുതണം ജയിക്കണം...ലഹരിമുക്തി നേടണം '' ലഹരിക്കെതിരെയുള്ള ഈ ഗാനം നാടൊന്നാകെ ഏറ്റെടുത്ത് പാടുകയാണ്. വണ്ടൂർ പൂളക്കൽ ചേരിക്കുന്ന് സ്വദേശി യശോദ തൊടുമണ്ണിലിന്റെ പാട്ട് സമൂഹമാധ്യമങ്ങളിൽ വൈറലായി.
സ്റ്റാറ്റസുകളായി വാട്ട്സ് ആപ്പ് ഗ്രൂപ്പുകളില്‍ നിറയുന്നു. ലൈബ്രറി കൗൺസിൽ നിലമ്പൂർ താലൂക്ക് കമ്മിറ്റി നേതൃത്വത്തിൽ ലഹരിവിരുദ്ധ ക്യാമ്പയിൻ ഭാഗമായി കാൽനടജാഥ സംഘടിപ്പിച്ചിരുന്നു. ജാഥക്ക് തിരുവാലിയിൽ നൽകിയ സ്വീകരണത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ രാമൻകുട്ടി ഗാനം പ്രകാശിപ്പിച്ചു. സംഗീതം നൽകിയത് അഷറഫ് മഞ്ചേരി. ആലാപനം ശിഹാബ് ആവാസ്. നിരവധി ആൽബങ്ങളും യശോദ തൊടുമണ്ണിലിന്റേതായിട്ടുണ്ട്. ആഭ്യന്തര വകുപ്പിനു വേണ്ടി - പോരാളികൾ, കെജിഒഎ - സ്ത്രീധനം, ആരോഗ്യ വകുപ്പ് -വി സല്യൂട്ട്, പിആർഡി മത്സരത്തിന് - എന്റെ മലപ്പുറം എന്നിവ രചിച്ചു. നിരവധി കവിതകളും എഴുതി. എല്ലാത്തിന്റെയും പ്രമേയം സാമൂഹ്യ പ്രസക്തമാണ്. ജില്ലാ പബ്ലിക് ഹെൽത്ത് നഴ്സായി റിട്ടയര്‍ ചെയ്ത യശോദ സിപിഐ എം ചേരിക്കുന്ന് ബ്രാഞ്ച് അംഗമാണ്. ഭര്‍ത്താവ് റിട്ട. എസ്ഐ എം സുകുമാരൻ. ജിതിൻ രാജ്, ജിബിൻ എന്നിവരാണ് മക്കള്‍.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..