30 November Tuesday

ഇന്നും നാളെയും 
ഓറഞ്ച് അലര്‍ട്ട്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 20, 2021

മലപ്പുറം

കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഓറഞ്ച് അലർട്ട്  പ്രഖ്യാപിച്ചു. ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക്‌ സാധ്യതയുണ്ട്‌. താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണം.  അടിയന്തര 
സാഹചര്യങ്ങളെ 
നേരിടാൻ സജ്ജം: കലക്ടർ  മലപ്പുറം ജില്ലയിലെ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സജ്ജമാണെന്ന്‌ കലക്ടർ വി ആർ പ്രേംകുമാർ പറഞ്ഞു. ജില്ല, താലൂക്ക് തലത്തിലും 24 മണിക്കൂറും കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്.  ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു ടീം ജില്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ബോട്ടുകളും സജ്ജമാണ്. അത്യാവശ്യഘട്ടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നതിനുള്ള സജ്ജീകരണം പൂർത്തിയായി. ആരോഗ്യവകുപ്പിനോട് മുൻകരുതൽ സ്വീകരിക്കാൻ നിർദേശം നൽകി.  മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കുന്നുണ്ട്‌. പൊതുജനങ്ങൾ സർക്കാർ നൽകുന്ന ജാഗ്രതാ നിർദേശങ്ങൾ ശ്രദ്ധിക്കണമെന്നും സമൂഹമാധ്യമങ്ങളിലൂടെ അനാവശ്യ ഭീതി പരത്തുന്ന വാർത്തകൾ പ്രചരിപ്പിക്കരുതെന്നും കലക്ടർ പറഞ്ഞു.

കരുതൽ ക്യാമ്പുകളിലും

■ സോപ്പ് /സാനിറ്റൈസർ ഉപയോഗിച്ച് കൈകകൾ ഇടയ്ക്കിടെ അണുവിമുക്തമാക്കണം. വായയും മൂക്കും മൂടുന്ന രീതിയിൽ മാസ്‌ക് ധരിക്കണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കണം.  ■ വ്യക്തിശുചിത്വവും ആഹാരശുചിത്വവും പാലിക്കണം. ■ സ്ഥിരമായി മരുന്ന് കഴിക്കുന്ന ആളുകൾ ക്യാമ്പുകളിലുണ്ടെങ്കിൽ ക്യത്യമായി മരുന്ന് കഴിക്കണം. മരുന്ന് കൈവശമില്ലെങ്കിൽ മെഡിക്കൽ ടീമിനെ അറിയിക്കണം. ■ കാലിൽ മുറിവുള്ളവർ മലിനജലവുമായി സമ്പർക്കത്തിൽ വരാതെ സൂക്ഷിക്കുക.  ■ എലിപ്പനി തടയാൻ ആരോഗ്യപ്രവർത്തകർ നൽകുന്ന പ്രതിരോധ ഗുളികകൾ കഴിക്കണം.  ■ വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങൾ പിടിപെട്ടാൽ  മറ്റുള്ളവർക്ക്‌ പകരാതിരിക്കാനും മെച്ചപ്പെട്ട പരിചരണം ലഭിക്കുന്നതിനും ആരോഗ്യകേന്ദ്രത്തിലേക്ക് മാറാന്‍ തയ്യാറാവണം.

കൺട്രോൾ റൂം 

ജില്ലാ ദുരന്തനിവാരണ 
കൺട്രോൾ റൂം ഫോൺ: 1077, 0483 2736320, 9383464212. താലൂക്ക് കൺട്രോൾ റൂം 
നമ്പറുകൾ: പൊന്നാനി:  0494 2666038 തിരൂർ:  0494 2422238 തിരൂരങ്ങാടി:  0494 2461055 ഏറനാട്: 0483 2766121 പെരിന്തൽമണ്ണ: 04933 227230 നിലമ്പൂർ: 04931 221471 കൊണ്ടോട്ടി:  0483 2713311 പൊലീസ്:  1090, 0483 2739100 ഫയർഫോഴ്‌സ്:  101, 0483 2734800


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top