08 December Wednesday

കുഞ്ഞറമു തിരക്കിലാണ്; നാട് ശുചിയാക്കുന്നതിന്റെ

പി പ്രശാന്ത്‌ കുമാർUpdated: Wednesday Oct 20, 2021

കുഞ്ഞറമു മാലിന്യം ശേഖരിക്കുന്നു

വള്ളിക്കുന്ന് 
ആനങ്ങാടിയും സമീപ പ്രദേശങ്ങളും ശുചിയാക്കുക; ഇരുപത് വര്‍ഷമായി മേലേ വീട്ടില്‍ കുഞ്ഞറമുവിന്റെ ദിനചര്യയാണത്. ദിവസവും രാവിലെ ആരംഭിക്കും ന​ഗരം വൃത്തിയാക്കാന്‍. സ്വന്തം കൈവണ്ടിയുന്തി മാലിന്യം ശേഖരിച്ച് സംസ്കരിക്കുകയാണ് ഈ എഴുപതുകാരന്‍.   കടകളിൽനിന്നുള്ളത്, യാത്രക്കാർ ഒഴിവാക്കുന്നത്, ഡ്രെയിനേജിലെ മാലിന്യം എന്നിവ ശേഖരിക്കും. ശേഷം പ്ലാസ്റ്റിക് വേർതിരിച്ച് ബാക്കിയുള്ളവ രാത്രിയിൽ ഒഴിഞ്ഞ പറമ്പിലിട്ട് കത്തിക്കും. ചാരം സമീപത്തെ തെങ്ങുകൾക്ക് വളമായിടും. ആർക്കും ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് കരുതിയാണ് ചവറുകൾ കത്തിച്ച് കളയുന്നതെന്ന് കുഞ്ഞറമു പറഞ്ഞു. മാലിന്യശേഖരണത്തിന് ആരിൽനിന്നും പ്രതിഫലം സ്വീകരിക്കുന്നില്ല. മുമ്പ് മരം വെട്ട് തൊഴിലാളിയായിരുന്നു. ഭാര്യ മാരിയത്തും മക്കളായ ഫബീന, മുഹ്സിന, മുഹമ്മദ് അസ്ലം എന്നിവരും പ്രവർത്തനങ്ങളിൽ പിന്തുണ നൽകുന്നുണ്ട്. വള്ളിക്കുന്ന് കൃഷി ഓഫീസർ, കടലുണ്ടി നഗരം എഎംയുപി സ്കൂൾ നേതൃത്വത്തില്‍ കുഞ്ഞറമുവിന്റെ പ്രവർത്തനങ്ങള്‍ക്ക് ആദരവ് നൽകിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top