08 December Wednesday

353 പേര്‍ക്ക് കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Oct 20, 2021

മലപ്പുറം
ജില്ലയിൽ ചൊവ്വാഴ്‌ച 353 പേർക്ക് കോവിഡ്‌ സ്ഥിരീകരിച്ചു. 754 പേർ രോഗമുക്തരായി. 4.84 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. 333 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗം. 11 പേർക്ക് വൈറസ് ബാധയുണ്ടായതിന്റെ  ഉറവിടം കണ്ടെത്തിയിട്ടില്ല. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഒരാൾക്കും ഇതരസംസ്ഥാനങ്ങളിൽനിന്നെത്തിയ എട്ടുപേർക്കും രോഗം സ്ഥിരീകരിച്ചു.


വാക്‌സിൻ വിതരണം 38 ലക്ഷം കടന്നു
മലപ്പുറം
ജില്ലയിൽ 18 വയസിന് മുകളിൽ പ്രായമുള്ളവർക്കായി ഇതുവരെ 38.93 ലക്ഷത്തിലധികം ഡോസ് കോവിഡ് പ്രതിരോധ വാക്‌സിൻ വിതരണംചെയ്തു. തിങ്കളാഴ്ച വൈകിട്ട്‌വരെ 38,93,663 ഡോസ് വാക്‌സിനാണ് നൽകിയത്. 28,67,479 പേർക്ക് ആദ്യഡോസും  10,26,184 പേർക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നൽകിയത്‌. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top