13 November Wednesday

കലിക്കറ്റ്‌ ലൈഫ്‌ സയൻസ്‌ കെട്ടിടവും അനിമൽ ഹൗസും തുറന്നു

സ്വന്തം ലേഖകൻUpdated: Sunday Oct 20, 2019

കലിക്കറ്റ് സർവകലാശാലാ ഗോള്‍ഡന്‍ ജൂബിലി ലൈഫ് സയന്‍സ് കെട്ടിടവും അനിമല്‍ ഹൗസും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനംചെയ്യുന്നു

  

 
തേഞ്ഞിപ്പലം 
 കലിക്കറ്റ് സർവകലാശാലയില്‍ ലൈഫ് സയന്‍സ് പഠനവകുപ്പിന്‌ നിര്‍മിച്ച ഗോള്‍ഡന്‍ ജൂബിലി കെട്ടിടവും അനിമല്‍ ഹൗസും ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ ഉദ്ഘാടനംചെയ്തു. നാല് നിലയിലായി നിർമിച്ച ലൈഫ് സയൻസ് കെട്ടിടത്തിന് 6.04 കോടി രൂപയാണ് ചെലവഴിച്ചത്. 
  ഗവേഷണ വിദ്യാർഥികൾക്കടക്കം ഏറെ സഹായകമാകും പുതിയ അനിമൽ ഹൗസ്. ശീതീകരിച്ച ഏഴ് അനിമൽ റൂമുകളുണ്ട്. 1.15 കോടിയാണ് നിർമാണച്ചെലവ്.  ഇ എം എസ് സെമിനാർ കോംപ്ലക്‌സിലെ ചടങ്ങിൽ  വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി. സിൻഡിക്കറ്റ് അംഗങ്ങളായ കെ കെ ഹനീഫ, ഡോ. കെ ഡി ബാഹുലേയന്‍, ഡോ. എം മനോഹരൻ എന്നിവര്‍ സംസാരിച്ചു. പ്രോ -വൈസ് ചാന്‍സലര്‍ ഡോ. പി മോഹന്‍ സ്വാഗതവും രജിസ്ട്രാര്‍ ഡോ. സി എല്‍ ജോഷി നന്ദിയും പറഞ്ഞു. യൂണിവേഴ്‌സിറ്റി എൻജിനിയര്‍ വി ആര്‍ അനില്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 
 
പ്രധാന വാർത്തകൾ
 Top