28 November Monday

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക്‌ പീഡനം; 4 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 20, 2022
മലപ്പുറം
പ്രായപൂർത്തിയാകാത്ത ഇതര സംസ്ഥാന പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ നാലുപേരെ പൊലീസ്‌ അറസ്റ്റുചെയ്‌തു. പൂക്കോട്ടൂർ പള്ളിപ്പടി  കോതോടി മജീദ് (52), പൂക്കോട്ടൂർ തൊട്ടിപ്പാറമ്മൽ കൃഷ്ണൻ (54), പൂക്കോട്ടൂർ ചോലമുക്ക് സ്വദേശി കറുത്തേടത്ത് കെ പി അഷറഫ് (42), പൂക്കോട്ടൂരിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശി കതിരവൻ (മാധവൻ– -35) എന്നിവരെയാണ് മലപ്പുറം ഡിവൈഎസ്‌പി അബ്ദുൽ ബഷീറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷക സംഘം അറസ്റ്റുചെയ്തത്. 
കഴിഞ്ഞ 10ന്‌ രാത്രി പതിനൊന്നോടെ മലപ്പുറത്തുള്ള പെൺകുട്ടിയെ  ബലമായി കടത്തിക്കൊണ്ടുപോയി പൂക്കോട്ടൂർ അറവങ്കരയിലുള്ള റൂമിൽവച്ചാണ്‌ കൂട്ടബലാത്സംഗത്തിനിരയാക്കിയത്‌. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്ചെയ്തു. എഎസ്‌ഐ വേലായുധൻ, കെ കെ ജസീർ, ദ്വിതീഷ് എന്നിവരും അന്വേഷക സംഘത്തിലുണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top