08 December Thursday

അന്തർ സംസ്ഥാന മയക്കുമരുന്ന് കടത്ത് സംഘം പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 20, 2022
തിരൂർ
വടക്കൻ ജില്ലകളിലേക്ക് കർണാടകയിൽനിന്നും വൻതോതിൽ മയക്കുമരുന്ന് കടത്തുന്ന
മൂന്നംഗ സംഘത്തെ എംഡിഎംഎയുമായി തിരൂർ പൊലീസ് അറസ്റ്റുചെയ്‌തു. ചമ്രവട്ടം കളൂർ സ്വദേശി നക്കിയത്ത് ബഷീർ (37), പുറത്തൂർ കാവിലക്കാട് തെക്കഞ്ചേരി സുധീഷ് (32), ചമ്രവട്ടം മുളക്കൽ ഷൈലേഷ് (27) എന്നിവരാണ് പിടിയിലായത്‌. ഇവരിൽനിന്നും ഒമ്പത് ഗ്രാം എംഡിഎംഎയും 25 ചെറു പാക്കറ്റുകളിലായി 1.2 ഗ്രാം ബ്രൗൺഷുഗറും സിറിഞ്ചും 65,000 രൂപയും പിടിച്ചെടുത്തു. 
കാറിൽ മയക്കുമരുന്ന് കടത്തവേ താഴെപ്പാലത്തുവച്ച് തിരൂർ ഇൻസ്‌പെക്‌ടർ എം ജെ ജിജോയുടെ നേതൃത്വത്തിലുള്ള അന്വേഷക സംഘമാണ്‌ പ്രതികളെ പിടികൂടിയത്‌. 
ബം​ഗളൂരുവിൽനിന്നും ബ്രൗൺഷുഗറും എംഡിഎംഎയും കോഴിക്കോട്ട് എത്തിച്ച് അവിടെനിന്നും ശേഖരിച്ച് വരവേയാണ് പ്രതികൾ പിടിയിലായത്. ചമ്രവട്ടം, പുറത്തൂർ, മംഗലം എന്നിവയാണ് ഇവരുടെ പ്രധാന വിതരണ കേന്ദ്രം. എസ്ഐ വി ജിഷിൽ, എഎസ്ഐ പ്രതീഷ് കുമാർ, എസ്‌സിപിഒ ഷറഫുദ്ദീൻ, ഷിജിത്ത് എന്നിവരും അന്വേഷക സംഘത്തിലുണ്ടായിരുന്നു. പരപ്പനങ്ങാടി മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കിയ പ്രതികളെ തിരൂർ സബ്ജയിലിൽ റിമാൻഡ് ചെയ്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top