21 October Monday

ഗണിതമേള നാളെ

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2019

 

മലപ്പുറം 
ഐഡിയൽ അസോസിയേഷൻ ഫോർ മൈനോറിറ്റി എഡ്യുക്കേഷന്റെ (ഐഎഎംഇ) നേതൃത്വത്തിൽ ശനിയാഴ്ച "സ്റ്റംസോറിക്ക' എന്ന പേരിൽ ശാസ്‌ത്ര, സാമൂഹിക, ശാസ്‌ത്ര ഗണിത മേള നടത്തും. മലപ്പുറം മഅ്ദിൻ പബ്ലിക് സ്‌കൂളിൽ നടക്കുന്ന പരിപാടി കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. നിർമൽ ബാബു ഉദ്ഘാടനംചെയ്യും.  22 ഇനങ്ങളിലായി  1500ല്‍പരം വിദ്യാർഥികൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വി പി എം ഇസ്ഹാഖ്, നൗഫൽ കോഡൂർ, ദുൽഫുഖാർ അലി, ഖാലിദ്, സി പി അഷ്‌റഫ് എന്നിവര്‍ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top