15 October Tuesday

വോട്ടർ പട്ടികയിലെ തെറ്റ് തിരുത്താം

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2019
മലപ്പുറം   
വോട്ടർ പട്ടികയിലെ വിവരങ്ങൾ പരിശോധിക്കാനും തെറ്റ്‌ തിരുത്താനും തെരഞ്ഞെടുപ്പ് കമീഷൻ ഇലക്ടറൽ വെരിഫിക്കേഷൻ പ്രോഗ്രാം നടത്തും. ഒക്‌ടോബർ 15നകം nvsp.in എന്ന വെബ്‌സൈറ്റിലൂടെയോ  വോട്ടർ ഹെൽപ്പ് ലൈൻ ആപ് ഉപയോഗിച്ചോ  വിവരങ്ങൾ  അപ് ഡേറ്റ് ചെയ്യാം.  ബ്ലാക്ക് ആൻഡ് വൈറ്റ് തിരിച്ചറിയൽ കാർഡ് മാറ്റി കളർ കാർഡ് ലഭിക്കുവാനും ഇലക്ടറൽ ഡിജിറ്റൽ സേവനങ്ങൾ നേരിട്ട് ലഭിക്കാനും അവസരമുണ്ട്‌.  പ്ലേ സ്റ്റോറിൽ ലഭ്യമായ വോട്ടർ ഹെൽപ്പ് ലൈൻ ആപ് ഉപയോഗിച്ചും ഇലക്ടറൽ വെരിഫിക്കേഷൻ നടത്താം. താലൂക്ക് ഓഫീസുകളിലെ വോട്ടർ  ഫെസിലിറ്റേഷൻ സെന്ററിലൂടെ സൗജന്യമായും അക്ഷയ സെന്ററിലൂടെ ഒരാൾക്ക് അഞ്ചുരൂപ നിരക്കിലും  സംവിധാനം ഉപയോഗിക്കാം.
 
പ്രധാന വാർത്തകൾ
 Top