21 October Monday
പത്താംതരം തുല്യതാ പഠനം

മോട്ടിവേഷന്‍ ക്ലാസുകള്‍ 23 മുതല്‍

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2019
മലപ്പുറം   
ജില്ലാ സാക്ഷരതാ മിഷന്റെ അക്ഷരശ്രീ പത്താംതരം തുല്യതാ പഠിതാക്കൾക്കുള്ള മോട്ടിവേഷൻ ക്യാമ്പുകൾ  23 മുതൽ. 23ന്‌ രാവിലെ 9.30ന് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ് ആദ്യ ക്ലാസ്. 
കുറ്റിപ്പുറം, പൊന്നാനി, പെരുമ്പടപ്പ് ബ്ലോക്കുകളിലെ പഠിതാക്കൾ  പങ്കെടുക്കണം. 
24ന്  കീഴാറ്റൂർ പഞ്ചായത്ത് ഹാളിൽ നടക്കുന്ന ക്ലാസിൽ പെരിന്തൽമണ്ണ ബ്ലോക്ക്, 25ന്‌ ചുങ്കത്തറ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നിലമ്പൂർ ബ്ലോക്ക്, 30ന് തിരൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ തിരൂർ ബ്ലോക്ക്‌ എന്നിവിടങ്ങളിലെ പഠിതാക്കളും പങ്കെടുക്കണം. ഒക്ടോബർ ഒന്നിന് കാവനൂർ കമ്യൂണിറ്റി ഹാളിൽ അരീക്കോട് ബ്ലോക്ക്, ചെറുകാവ് സലഫി മദ്രസ ഹാൾ–-കൊണ്ടോട്ടി 
ബ്ലോക്ക്, രണ്ടിന് ചേളാരി ജിവിഎച്ച്എസ് ഓഡിറ്റോറിയം–-തിരൂരങ്ങാടി ബ്ലോക്ക്, താനൂർ ബ്ലോക്ക് ഹാൾ–- താനൂർ ബ്ലോക്ക്. മൂന്നിന് വണ്ടൂർ ബ്ലോക്ക് ഹാൾ– വണ്ടൂർ, കാളികാവ് ബ്ലോക്കിലുള്ളവർ, അഞ്ചിന് മലപ്പുറം കോട്ടക്കുന്ന്‌ ഡിടിപിസി ഹാൾ–- മലപ്പുറം, വേങ്ങര, മങ്കട, മഞ്ചേരി, കോട്ടക്കൽ ബ്ലോക്കിലുള്ളവർ എന്നിങ്ങനെ പങ്കെടുക്കണം. എല്ലാ കേന്ദ്രങ്ങളിലും രാവിലെ 9.30നാണ് ക്ലാസ്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top