19 September Thursday

കാന്തപുരം 10 കോടി നൽകും

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2019

കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരും മന്ത്രി ജി സുധാകരനും പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചപ്പോൾ

നിലമ്പൂർ
പ്രളയബാധിതർക്ക്‌  ആദ്യഘട്ട സഹായമായി 10 കോടി രൂപ നൽകുമെന്ന്‌   ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ പ്രഖ്യാപിച്ചു. നിലമ്പൂരിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു  അദ്ദേഹം. കേരള മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ  ദുരിതാശ്വാസ പ്രവർത്തനം നടന്നുവരികയാണെന്ന്‌  അദ്ദേഹം പറഞ്ഞു. 
നിലമ്പൂർ ചന്തക്കുന്ന് വെളിയന്തോട് കെഎഫ്ആർഐ റസ്റ്റ് ഹൗസിൽ  മന്ത്രി ജി സുധാകരൻ, പി വി അൻവർ എംഎൽഎ എന്നിവരുമായി കാന്തപുരം കൂടിക്കാഴ്‌ച  നടത്തി. പുനരധിവാസ പ്രവർത്തനങ്ങളിൽ  സർക്കാരുമായി  യോജിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കവളപ്പാറ മഹല്ല് ജുമാമസ്ജിദിൽ പ്രാർഥന നടത്തി പ്രദേശവാസികളെ ആശ്വസിപ്പിച്ചാണ് കാന്തപുരം മടങ്ങിയത്. വണ്ടൂർ അബ്ദുർ റഹ്മാൻ ഫൈസി, ബാപ്പുട്ടി ദാരിമി എടക്കര, അലവിക്കുട്ടി ഫൈസി എടക്കര, ഇ കെ മുഹമ്മദ്  കോയ സഖാഫി, കെ പി ജമാൽ കരുളായി, ബഷീർ ചെല്ലക്കൊടി, ഹസൈനാർ സഖാഫി കുട്ടശേരി,  ഷക്കീർ അരിമ്പ്ര, പി എച്ച് അബ്ദുറഹ്മാൻ ദാരിമി, റഷീദ് മുസ്ല്യാർ മുണ്ടേരി,  സിദ്ദീഖ് സഖാഫി വഴിക്കടവ്, ഉബൈദുല്ലാഹി സഖാഫി ചുങ്കത്തറ, എം അബ്ദുറഹ്മാൻ,  ശുക്കൂർ സഖാഫി കൊണ്ടോട്ടി, യൂസഫ് പെരിമ്പലം, യൂസുഫ് സഖാഫി മൂത്തേടം എന്നിവർ കാന്തപുരത്തെ അനുഗമിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top