25 August Sunday
നിലമ്പൂർ ഐടിഐ

ഈ തണലിൽ പഠിച്ചുയരാം

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2019
നിലമ്പൂർ
ഹോസ്റ്റൽ പ്രവർത്തനസജ്ജമായതോടെ നിലമ്പൂർ ഐടിഐയിലെ വിദ്യാർഥികൾക്ക‌ിനി സുരക്ഷിതമായി പഠിക്കാം. ഫർണിച്ചറും വൈദ്യുതിയും ലഭിച്ച‌് ആൺ–-പെൺ ഹോസ്റ്റൽ തയ്യാർ. പട്ടികജാതി-‌, വർഗ വിദ്യാർഥികൾക്ക് 80 ശതമാനം സംവരണമുള്ളതാണ‌് ഐടിഐ.  യുഡിഎഫ‌് സർക്കാരിന്റെ കാലത്ത‌് ഇഴഞ്ഞ പ്രവൃത്തി പി വി അൻവര്‍ എംഎല്‍എയുടെ ഇടപെടലിലാണ‌് പൂർത്തീകരിച്ചത‌്. ഈ മാസം അവസാനത്തോടെ ഹോസ്റ്റൽ ഉദ‌്ഘാടനംചെയ്യും. 
അഞ്ച് ട്രേഡുകളിലായി 40 പെൺകുട്ടികളും 160 ആൺകുട്ടികളുമാണ‌് ഇവിടെ പഠിക്കുന്നത്. സ്വകാര്യ വീടുകൾ വാടകക്കെടുത്ത‌് പഠിക്കുന്ന വിദ്യാർഥികളുടെ കഷ്ടപ്പാട‌് മനസ്സിലാക്കി വി എസ‌് സർക്കാരാണ‌് ഫണ്ട‌് അനുവദിച്ചത‌്. പെൺകുട്ടികളുടെ ഹോസ്റ്റലിന് 1.34 കോടിയും  ആൺകുട്ടികളുടേതിന‌് 2.35 കോടിയുമാണ‌് അനുവദിച്ചത‌്. മുമ്പ‌് വാടകക്കെട്ടിടത്തിലായിരുന്ന കോളേജിന‌് വി എസ് സർക്കാർ 2.5 കോടിയും അനുവദിച്ചിരുന്നു.
പ്രധാന വാർത്തകൾ
 Top