25 August Sunday
മലയോര ഹൈവേ

ഭൂമിയേറ്റെടുക്കല്‍ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2019
എടക്കര
മലയോര വികസന മുന്നണിയുടെ നിരന്തര പ്രതിഷേധത്തിനും പി വി അൻവർ എംഎൽഎയുടെ ഇടപെടലിനുമൊടുവിൽ എടക്കര, ചുങ്കത്തറ പഞ്ചായത്തുകളിൽ മലയോര ഹൈവേക്കായുള്ള സ്ഥലമേറ്റെടുക്കലിന് തുടക്കം. 
ഉപ്പട പുതിയങ്ങാടിമുതൽ എടക്കര പാലുണ്ടവരെയുള്ള പാതക്കിരുവശങ്ങളിലും വെള്ളിയാഴ്ച സർവേ ആരംഭിച്ചു. 
പൂക്കോട്ടുംപാടം മുണ്ടേരി ഫാം ​ഗേറ്റുവരെ ഒന്നാംഘട്ട നിർമാണത്തിന്  115.4 കോടിയുടെ ഭരണാനുമതിയായി.  അമരമ്പലം, കരുളായി, മൂത്തേടം, പോത്ത്കല്ല്  എന്നീ പഞ്ചായത്തുകൾ ഭൂമി ഏറ്റെടുക്കൽ പൂര്‍ത്തിയാക്കിയെങ്കിലും എടക്കര, ചുങ്കത്തറ പഞ്ചായത്തുകളിൽ സ്ഥലമെടുപ്പിന‌് നടപടിയായില്ല. 
ഇതിനിടെ ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച് ചില പ്രദേശങ്ങളിലെ തർക്കം മറയാക്കി ഇരുപഞ്ചായത്തുകളും പദ്ധതിയിൽ രാഷ‌്ട്രീയംകളിക്കുകയാണെന്നും ആരോപണമുണ്ടായി. പാതിരിപ്പാടം വളയംപടിമുതൽ പാലുണ്ട വളവുവരെ പാതക്കിരുവശവുമുള്ള 1.5  കിലോമീറ്റർ പങ്കിടുന്ന പാലുണ്ട റബർ എസ്റ്റേറ്റിന്റെ  ഭൂമി ഏറ്റെടുക്കാന്‍ പി വി അൻവർ എംഎൽഎയുടെ ഇടപെടൽ സഹായകമായി. സർവേ വേഗത്തിൽ പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് നൽകുമെന്ന് അധികൃതര്‍ അറിയിച്ചു.  
വയനാട് ജില്ലയിലെ അവസാന റീച്ചായ മലപ്പുറം അതിർത്തിവരെയുള്ള ചൂരൽമല അരണപുഴ വർക്കിന്  ടെൻഡർ നടപടി പൂർത്തിയായി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top