മേലാറ്റൂർ
പി എൻ പണിക്കർ ഫൗണ്ടേഷൻ മലപ്പുറവും വിദ്യാപോഷിണി ഗ്രന്ഥാലയം മണ്ണാർമലയും സംയുക്താഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി വായനദിനത്തിന്റെ ഭാഗമായി
ജില്ലാതല ക്വിസ് മത്സരം നടത്തി. ടി അമൻ (ജി എച്ച്എസ്എസ് ആലിപ്പറമ്പ്), പി ടി ആര്യനന്ദ (എംഇഎസ് എച്ച്എസ്എസ് ഇരിമ്പിളിയം), കെ വി ആകുൽ ഷാജി (പി ഇ എസ് പരപ്പനാട് കോവിലകം) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.
പെരിന്തൽമണ്ണ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ ഫിറോസ് കാരാടൻ അധ്യക്ഷനായി. എൻ കെ സജ്ന ക്വിസ് മാസ്റ്ററായി. ഭാരവാഹികളായ കെ ടി മജീദ്, സുഹൈൽ, സുധീഷ്, ഹൈദരാലി എന്നിവർ സമ്മാനങ്ങൾ വിതരണംചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..