16 August Tuesday

ഗ്രാമീണ്‍ ബാങ്കിലെ ജീവനക്കാരുടെ പ്രക്ഷോഭം ഒത്തുതീർപ്പാക്കണം

വെബ് ഡെസ്‌ക്‌Updated: Monday Jun 20, 2022

ബെഫി ജില്ലാ കൺവൻഷൻ കേന്ദ്ര കമ്മിറ്റിയംഗം ടി നരേന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു

മലപ്പുറം‌
ഗ്രാമീണ്‍ ബാങ്കിലെ ജീവനക്കാർ നടത്തിവരുന്ന പ്രക്ഷോഭം ഒത്തുതീർപ്പാക്കാൻ കെജിബി മാനേജ്മെന്റ് തയ്യാറാവണമെന്നും  ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കണമെന്നും ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. 
മലപ്പുറം ദിലീപ് മുഖർജി ഭവനിൽ ബെഫി കേന്ദ്ര കമ്മിറ്റിയംഗം ടി നരേന്ദ്രൻ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ജി കണ്ണൻ അധ്യക്ഷനായി. കെ ജയകുമാർ (എകെബിആർഎഫ്), പി അലി, ബെഫി ജോയിന്റ് സെക്രട്ടറി കെ എം മനോജ്, കെ എം മോഹൻകുമാർ എന്നിവർ സംസാരിച്ചു. സർവീസിൽനിന്ന് വിരമിച്ച ടി നരേന്ദ്രനുള്ള ജില്ലാ കമ്മിറ്റിയുടെ ഉപഹാരം ജില്ലാ വൈസ് പ്രസിഡന്റ് സിഞ്ചു കൈമാറി.  
27ന് രാജ്യവ്യാപകമായി യുഎഫ്ബിയുവിന്റെ നേതൃത്വത്തിൽ ബാങ്ക് ജീവനക്കാർ നടത്തുന്ന പണിമുടക്ക് വിജയിപ്പിക്കുവാനും കൺവൻഷൻ തീരുമാനിച്ചു. പുതിയ ജില്ലാ സെക്രട്ടറിയായി കെ രാമപ്രസാദിനെ കൺവൻഷൻ തെരഞ്ഞെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top