31 July Saturday

കരാറുകാർ ജോലി കൃത്യസമയത്ത്‌ പൂര്‍ത്തിയാക്കിയില്ലെങ്കിൽ 
നടപടി: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Jun 20, 2021

 മലപ്പുറം

പൊതുമരാമത്ത് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കിയില്ലെങ്കിൽ  കരാറുകാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. 
വിവിധ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താൻ ചേർന്ന ജില്ലയിലെ മരാമത്ത് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 
കരാറുകാർക്ക് സമയം നീട്ടിനൽകിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മറുപടി പറയേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. അലംഭാവം കാണിക്കുന്ന കരാറുകാരുടെ പട്ടിക തയ്യാറാക്കി നൽകാൻ നിർദേശിച്ചു. ജില്ലയിൽ ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച കാര്യങ്ങൾ വേഗത്തിലാക്കാൻ കലക്ടർ, എംഎൽഎമാർ തുടങ്ങിയവരെ ഉൾപ്പെടുത്തി യോഗംവിളിക്കും. എല്ലാ മാസവും ജില്ലാതലത്തിൽ പ്രവൃത്തികളുടെ അവലോകനം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും മന്ത്രി നിർദേശം നൽകി. രണ്ടുമാസം കൂടുമ്പോൾ പ്രധാന പദ്ധതികളുടെ പ്രവൃത്തി പുരോഗതി മന്ത്രി നേരിട്ട്  വിലയിരുത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top