19 July Friday

പ്ലസ് വൺ വിദ്യാർഥിക്ക‌് മർദനം: അറസ്റ്റിലായ വിദ്യാർഥികൾക്ക് ജാമ്യം

വെബ് ഡെസ്‌ക്‌Updated: Thursday Jun 20, 2019

 വണ്ടൂർ

പ്ലസ് വൺ വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ അറസ്റ്റിലായ വിദ്യാർഥികൾക്ക് ജാമ്യം. 
വാണിയമ്പലം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ മൂന്ന് പ്ലസ് ടു വിദ്യാർഥികൾക്കാണ് പെരിന്തൽമണ്ണ കോടതി ജാമ്യം അനുവദിച്ചത്.
ഇവരെ സ്‌കൂളിൽനിന്ന‌് പ്രിൻസിപ്പൽ സസ്‌പെൻഡ് ചെയ്തിട്ടുമുണ്ട്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ ഇവർക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് പോരൂർ സ്വദേശിയായ പ്ലസ് വൺ വിദ്യാർഥിയെ മുതിർന്ന വിദ്യാർഥികൾ സംഘം ചേർന്ന് മർദിച്ചത്. 
പരിക്കേറ്റ വിദ്യാർഥി വണ്ടൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top