15 May Saturday

നിയന്ത്രണം കടുപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Apr 20, 2021
മലപ്പുറം
ജില്ലയിൽ കോവിഡ്‌ രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ ജില്ലാ ഭരണസംവിധാനം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. 
വിവാഹം, മരണാനന്തര ചടങ്ങുകൾ, മറ്റ്‌ പൊതുപരിപാടികൾ, വിരുന്നുകൾ എന്നിവയിൽ തുറസ്സായ സ്ഥലങ്ങളിൽ 150 പേരും അടച്ചിട്ട മുറികളിൽ പരമാവധി 75 പേരും മാത്രമേ പങ്കെടുക്കാൻ പാടുള്ളൂ.
രോഗലക്ഷണങ്ങൾ ഉള്ളവർ ലക്ഷണം തുടങ്ങി ആദ്യ ദിവസങ്ങളിൽതന്നെ അടുത്തുള്ള കോവിഡ്‌ പരിശോധനാ കേന്ദ്രത്തിൽ പരിശോധന നടത്തേണ്ടതാണ്‌.
പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലും മാസ്ക്‌ ധരിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കും.
പൊതുവാഹനങ്ങളിൽ ഇരിപ്പിടത്തിനേക്കാൾ കൂടുതൽ ആളുകളെ യാത്ര ചെയ്യാൻ അനുവദിക്കുന്നതല്ല.
ആരാധനാലയങ്ങളിൽ സാമൂഹിക അകലം പാലിക്കേണ്ടതും മാസ്ക്‌, സാനിറ്റൈസർ, സന്ദർശക രജിസ്റ്റർ എന്നിവ ഉറപ്പുവരുത്തണം.
പത്ത്‌ വയസിസ്‌ താഴെയുള്ള കുട്ടികളും പ്രായമായവരും മറ്റ്‌ ഗുരുതര രോഗങ്ങൾ ഉള്ളവരും ആൾക്കൂട്ടങ്ങളിൽനിന്ന്‌ മാറി നിൽക്കേണ്ടതാണ്‌.
ഷോപ്പുകൾ, മാളുകൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിൽ സാമൂഹ്യ അകലം കർശനമായി പാലിക്കേണ്ടതും വിസ്‌തീർണത്തിന്‌ ആനുപാതികമായി കടയിൽ പ്രവേശിപ്പിക്കാവുന്നവരുടെ എണ്ണം പ്രദർശിപ്പിക്കേണ്ടതുമാണ്‌.
ചെറിയ ഹാളുകളിലെ പരിപാടികൾക്ക്‌ പകുതിയിൽ താഴെ ആളുകളെ മാത്രമേ പങ്കെടുപ്പിക്കാവൂ.
കച്ചവട സ്ഥാപനങ്ങളിൽ ഷോപ്പിങ്‌ ഫെസ്റ്റിവൽ, മെഗാ സെയിൽ തുടങ്ങി ആളുകൾ കൂട്ടം കൂടാനിടയുള്ള പരിപാടികൾ സംഘടിപ്പിക്കരുത്‌.
45 വയസിന്‌ മുകളിലുള്ള എല്ലാവരും വാക്‌സിനേഷൻ എടുക്കണം.
വിവാഹവും മറ്റ്‌ പൊതുപരിപാടികളും കോവിഡ്‌ ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യുക.
ടർഫുകൾ, ജിംനേഷ്യം എന്നിവ ഇനിയൊരു അറിയിപ്പ്‌ ഉണ്ടാകുന്നതുവരെ പ്രവർത്തിക്കരുത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top