23 May Thursday

വിജയകാഹളംമുഴക്കി അൻവറിന്റെ തേരോട്ടം

സ്വന്തം ലേഖകൻUpdated: Saturday Apr 20, 2019
 
കോട്ടക്കൽ 
വിജയകാഹളംമുഴക്കി പൊന്നാനിയിൽ പി വി അൻവർ പുത്തൻവീട്ടിലിന്റെ പടയോട്ടം.  അവഗണനയുടെ ചരിത്രംതിരുത്തി പൊന്നാനിയിൽ വികസനത്തിന്റെ നാടമുറിക്കാൻ കത്രിക ചിഹ്നമെടുത്ത എൽഡിഎഫ‌് സ്ഥാനാർഥിയെ നാട്‌ നെഞ്ചേറ്റി വാങ്ങിയതിന്റെ അടയാളമായിരുന്നു കോട്ടക്കലിൽനിന്ന് കുറ്റിപ്പുറത്തേക്ക‌് വെള്ളിയാഴ‌്ച നടത്തിയ പടയോട്ടം. ആളും ആരവവും വീഥികൾ നിറഞ്ഞൊഴുകിയപ്പോൾ കുറ്റിപ്പുറത്തുനിന്ന‌് അത് പൊന്നാനിയിലേക്ക‌് നീണ്ടു. മാർച്ച‌് ഒമ്പതിന‌് സ്ഥാനാർഥി പ്രഖ്യാപനത്തിനുശേഷം തിരൂരിൽ മാസ‌് എൻട്രി നടത്തിയ പി വി അൻവറിന്റെ വിജയാരവം നാൾക്കുനാൾ ഏറിയിട്ടേയുള്ളു എന്ന് തെളിയിക്കുന്നതായി ആ മുന്നേറ്റം. കൊട്ടിക്കയറിയ  ആഹ്ലാദാരവങ്ങളിൽ മുഴങ്ങിയത‌് ലീഗ‌് കോട്ടകളുടെ ഇളക്കത്തിന്റെ പ്രതിധ്വനി. തെരഞ്ഞെടുപ്പിന്  ദിവസം ബാക്കിനിൽക്കെ പൊന്നാനിയിൽ  ചിത്രംതെളിക്കുകയായിരുന്നു വെള്ളിയാഴ‌്ച അൻവറിന്റെ റോഡ‌് ഷോ.  തുടക്കംമുതൽ പി വി അൻവറിനുണ്ടായിരുന്ന മേൽക്കെ പോരാട്ടം ഫിനിഷിങ്‌ പോയിന്റിലേക്കടുക്കുമ്പോൾ കൂടുതൽ വ്യക്തമാക്കുന്ന ജനപങ്കാളിത്തമാണ‌് എങ്ങും.  ലീഗിനൊപ്പംനിൽക്കുന്ന കോട്ടക്കൽ  അടക്കമുള്ള നിയമസഭാ മണ്ഡലങ്ങൾ ഇടത്തോട്ട‌് ചായുന്നതിന്റെ അടയാളങ്ങൾ.  ജനക്കൂട്ടങ്ങളുടെ മുഖഭാവങ്ങളിൽ   തിരൂരങ്ങാടിയും കോട്ടക്കലും തിരൂരും  മാറ്റത്തിന്റെ കാറ്റിൽ ഉലയുന്നതിന്റെ നേർചിത്രങ്ങൾ.   
മണ്ഡലങ്ങളിലെ സാധാരണ ജനവിഭാഗങ്ങളുടെ  നിലപാട് യുഡിഎഫിന് ഒരു ഗുണവുംചെയ്യില്ലെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ  നിയമസഭാ തെരഞ്ഞെടുപ്പിൽ തിരൂരങ്ങാടിയിലും തിരൂരും ലീഗിനെ പിടിച്ചുകുലുക്കിയതിന്റെ ഇരട്ടി ആവേശമാണ് തെരഞ്ഞെടുപ്പ് അടുക്കുന്തോറും വർധിച്ചുവരുന്നത്. 
പ്രധാന വാർത്തകൾ
 Top