01 April Wednesday

കൊവിഡ്‌ 19 നിരീക്ഷണത്തിലുള്ളത് രണ്ടുപേർമാത്രം

വെബ് ഡെസ്‌ക്‌Updated: Thursday Feb 20, 2020

 

മലപ്പുറം
കൊറോണ വൈറസ് മുൻകരുതൽ പ്രവർത്തനങ്ങളുടെ ഭാഗമായി മഞ്ചേരി ഗവ. മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലുള്ളത് രണ്ടുപേർമാത്രം. രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് ബുധനാഴ്ച രണ്ടുപേരെ ആശുപത്രിയിലെ നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കി. 
252 പേരാണ് ജില്ലയിലിപ്പോൾ പ്രത്യേക നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ  കെ സക്കീന അറിയിച്ചു. ഇതിൽ രണ്ടുപേർ ഐസൊലേഷൻ വാർഡിലും 250 പേർ വീടുകളിലുമാണ്. വൈറസ് ബാധിത രാജ്യങ്ങളിൽനിന്നെത്തിയവരും അവരുമായി നേരിട്ട് സമ്പർക്കത്തിലേർപ്പെട്ടവരുമായ 10 പേർക്ക് ബുധനാഴ്ച പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. 49 സാമ്പിളുകളാണ് ഇതുവരെ വിദഗ്ധ പരിശോധനക്കായി ജില്ലയിൽനിന്ന് അയച്ചത്. രണ്ടുഘട്ട പരിശോധനകൾക്കുശേഷം 46 പേരുടെ ഫലങ്ങൾ ലഭ്യമായി. ഇവർക്കാർക്കും രോഗബാധയില്ലെന്ന്  ജില്ലാ കൺട്രോൾ സെൽ വ്യക്തമാക്കി.
ജില്ലയിലെ മുൻകരുതൽ പ്രവർത്തനങ്ങൾ കൊറോണ പ്രതിരോധ മുഖ്യസമിതി വിലയിരുത്തി.  രോഗബാധിത രാജ്യങ്ങളിൽനിന്നെത്തുന്നവരുമായി ജില്ലാ കൺട്രോൾ സെൽ നിരന്തരം ബന്ധപ്പെട്ടുവരികയാണ്. നിരീക്ഷണത്തിലുള്ളവർക്ക് മാനസിക സമ്മർദം കുറയ്ക്കുന്നതിനുള്ള കൗൺസലിങ് തുടരുന്നുണ്ട്. വിവിധ വകുപ്പ് ജീവനക്കാർക്കും ആരോഗ്യ പ്രവർത്തകർക്കുമുള്ള പരിശീലനവും ഊർജിതമായി തുടരുന്നു.
പ്രധാന വാർത്തകൾ
 Top