22 February Saturday

മുരളീധരൻ രക്തസാക്ഷി ദിനാചരണം

വെബ് ഡെസ്‌ക്‌Updated: Monday Jan 20, 2020

മുരളീധരൻ രക്തസാക്ഷി ദിനാചരണ പൊതുസമ്മേളനം എ എ റഹീം ഉദ്ഘാടനംചെയ്യുന്നു

 

കൊണ്ടോട്ടി
സിപിഐ എം ചെറുകാവ് ലോക്കൽ കമ്മിറ്റി അംഗമായിരുന്ന പി പി മുരളീധരൻ രക്തസാക്ഷി ദിനാചരണം സമുചിതമായി ആചരിച്ചു. പ്രഭാതഭേരി നടന്നു. പതാക ഉയർത്തി.  അനുസ്മരണ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം വി ശശികുമാർ ഉദ്ഘാടനംചെയ്തു. ഏരിയാ സെക്രട്ടറി എൻ പ്രമോദ് ദാസ് അനുസ്മരണ പ്രഭാഷണം നടത്തി. ഏരിയാ കമ്മിറ്റി അംഗം കെ പി സന്തോഷ് അധ്യക്ഷനായി. ഫറോക്ക് ഏരിയാ സെക്രട്ടറി എം ഗിരീഷ് സംസാരിച്ചു. ചെറുകാവ് ലോക്കൽ സെക്രട്ടറി പി വി സുനിൽകുമാർ സ്വാഗതവും പി പി ശ്രീനിവാസൻ നന്ദിയും പറഞ്ഞു. വൈകിട്ട് വളന്റിയർ മാർച്ചും  പ്രകടനവും പൊതുസമ്മേളനവും നടന്നു. പുതുക്കോട് അങ്ങാടിയിൽ നടന്ന പൊതുസമ്മേളനം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ഉദ്ഘാടനംചെയ്തു. കെ പി സന്തോഷ് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്, എൻ പ്രമോദ് ദാസ്, എം ഗിരീഷ് എന്നിവർ സംസാരിച്ചു. പി വി സുനിൽകുമാർ സ്വാഗതം പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top